• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസു വരുന്നില്ല: MSF പ്രസിഡണ്ട്

മുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസു വരുന്നില്ല: MSF പ്രസിഡണ്ട്

പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിൻ്റെ രക്തത്തിൻ്റെ മണം ആശുപത്രിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ലെന്നും നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

Navas MSF

Navas MSF

  • Share this:
    കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എം. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിൻ്റെ രക്തത്തിൻ്റെ മണം ആശുപത്രിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ലെന്നും നവാസ് ഫേസ് ബുക്കിൽ കുറിച്ചു.

    ഫേസ്ബുബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം.

    മിസ്റ്റർ മുഖ്യമന്ത്രി, നിങ്ങൾ കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ല.
    കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് താങ്കളെ മാറ്റുമെന്ന വാർത്ത കണ്ടു.
    ഇന്നലെ അവിടെയായിരുന്നു ഞങ്ങൾ, പ്രിയപ്പെട്ട മൻസൂറിന്റെ ശരീരം പരിശോധനക്കായി വെട്ടികീറിയത് അവിടെ വെച്ചാണ്
    അവിടുത്തെ കാറ്റിന് മൻസൂറിന്റെ രക്തത്തിന്റെ ഗന്ധമുണ്ടാകും
    താങ്കൾ കുറച്ച് ദിവസം അവിടെയുണ്ടാകണം. പ്രിയപ്പെട്ടവരുടെ പ്രാണൻ നഷ്ടപെടുമ്പോഴുള്ള ആർപ്പുവിളികൾ താങ്കൾ കേൾക്കണം, അത് ഒരു പക്ഷെ താങ്കളെ ഉൾപ്പെടെ മനുഷ്യരാക്കും
    താങ്കളൊരു മുഷ്യനായാൽ താങ്കളുടെ അനുയായികളുടെ രക്തദാഹം തീരുമായിരിക്കും.

    മുഖ്യമന്ത്രിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

    മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പിണറായിയിലെ വീട്ടിലാണ് മുഖ്യമന്ത്രി ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

    പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

    മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്ന് കാൽനടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.

    Also Read- കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല: ചീഫ് സെക്രട്ടറി

    സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
    Published by:Anuraj GR
    First published: