കോവിഷീല്‍ഡ് വാക്‌സിന്‍ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇതുവരെ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക എന്നീ വാക്‌സിനുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളൂ
ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന് ഏഴു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി. സ്വിറ്റ്‌സര്‍ലന്‍ഡും ഐസ്‌ലന്‍ഡും വാക്‌സിന്‍ അംഗാകരികച്ചു. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്‌റ്റേണിയ. അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്.
അതേസമയം യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കിയത്.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇതുവരെ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക എന്നീ വാക്‌സിനുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളൂ. കോവിഷീല്‍ഡ് എടുത്ത പലര്‍ക്കും യുറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇക്കാര്യം ഉന്നത നേതൃത്വത്തെ അറിയിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചിരുന്നു.
advertisement
യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര അനുമതി നല്‍കുക. യൂറോപ്യന്‍ യൂണിയന്റെ പട്ടികയില്‍ ഇന്ത്യന്‍ വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ ഇല്ല. അതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ചെയ്യാത്ത അവസ്ഥയാണ്.
അതേസമയം ഇന്ത്യയില്‍ മൊഡേണ കോവിഡ് വാക്സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐയെ സമീപിച്ചത്.
advertisement
കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് എന്നിവക്ക് ശേഷം ഇന്ത്യയില്‍ ലഭ്യമാകുന്ന നാലാമത്തെ കോവിഡ് വാക്‌സിനായി മൊഡേണ മാറും. പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം.
advertisement
മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. ഈ വാക്സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍ വാക്സിന്‍ പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Location :
First Published :
Jul 01, 2021 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഷീല്‍ഡ് വാക്‌സിന്‍ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി







