അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ഭർത്താവ് മൂന്നു മാസത്തേക്ക് ചങ്ങലയിൽ ബന്ധിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ഭർത്താവ് മൂന്നു മാസത്തേക്ക് ചങ്ങലയിൽ ബന്ധിച്ചു
തന്റെ അവസ്ഥയ്ക്ക് കാരണക്കാരായവർക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ജയ്പൂർ: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചങ്ങലയിൽ ബന്ധിച്ചത് മൂന്ന് മാസത്തോളം. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. വീടിനു സമീപം 30 കിലോഗ്രാം ചങ്ങലയിലാണ് ഭാര്യയെ മൂന്നു മാസത്തോളം ബന്ധിച്ചത്. ഏതായാലും പൊലീസ് പിന്നീട് സംഭവസ്ഥലത്ത് എത്തുകയും സ്ത്രീയെ രക്ഷപ്പെടുത്തുകയും ഭർത്താവ് ചങ്ങലയ്ക്കിട്ട ഭാര്യയെ രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതാപ്ഗഡ് ജില്ലയിലെ അർനോഡ് പൊലീസ് സ്റ്റേഷനിലെ ലാൽഗഡ് ഗ്രാമപഞ്ചായത്തിലാണ് സംഭവം. പ്രദേശത്ത് ഒരു സ്ത്രീയെ ചങ്ങലയിൽ ബന്ധിപ്പിച്ച് കിടത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സംഘം പ്രദേശത്ത് എത്തുകയും ഒരു സ്ത്രീയെ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നത് കാണുകയുമായിരുന്നു.
ഹോളിയോട് അനുബന്ധിച്ചാണ് ഭർത്താവ് ഭാര്യയെ ചങ്ങലയിൽ ബന്ധിച്ചത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ആയിരുന്നു നാൽപതുകാരിയെ ഭർത്താവ് ചങ്ങലയിൽ ബന്ധിച്ചത്. തന്റെ അമ്മയെ പാടത്ത് സഹായിക്കാനായി ഇടയ്ക്കിടയ്ക്ക് ഹീൻഗ് ലാട്ടിൽ പോകാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
'എന്റെ ഭർത്താവ് എന്റ് മാതൃദേശത്ത് എത്തുകയും കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് എന്ന് മർദ്ദിക്കുകയും ചെയ്തു. എന്റെ പ്രായമായ അമ്മയുടെ കാര്യം നോക്കാൻ ഞാൻ മാത്രമാണ് ഉള്ളത്. എന്നാൽ, എന്റെ ഭർത്താവ് മദ്യപിച്ച് എത്തി എന്നെ മർദ്ദിക്കുകയായിരുന്നു. അയാൾ ചിന്തിക്കുന്നത് ഞാൻ അയാളെ ചതിക്കുകയാണെന്നാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഹോളി ആഘോഷത്തിനിടയ്ക്ക് ആയിരുന്നു ഭർത്താവ് യുവതിയെ ചങ്ങലയിൽ ബന്ധിച്ചത്.
ഹോളിക്ക് രണ്ടു - മൂന്ന് ദിവസം മുമ്പ് ഭർത്താവും ഒരു മകനും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് തന്നെ ചങ്ങലയിൽ ബന്ധിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. മൂന്ന് മാസത്തോളമായി ഭർത്താവ് തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ പീഡനം തുടരുകയാണെന്നും അവർ പൊലീസിനോട് പറഞ്ഞു.
തന്റെ അവസ്ഥയ്ക്ക് കാരണക്കാരായവർക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.