Omicron | ഒമൈക്രോൺ ലക്ഷണങ്ങൾ 'അസാധാരണമെങ്കിലും നേരിയത്'; ആദ്യമായി മുന്നറിയിപ്പ് നൽകിയ ദക്ഷിണാഫ്രിക്കൻ ഡോക്ടർ

Last Updated:

കൂടുതലും ആരോഗ്യമുള്ള പുരുഷന്മാരായിരുന്നുവെങ്കിലും, ഇവർക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു.

Omicron
Omicron
ഒമൈക്രോൺ വേരിയന്റിന്റെ (omicron varient) ലക്ഷണങ്ങള്‍ (symptoms) അസാധാരണവും എന്നാല്‍ നേരിയതുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ (south african doctor) ആഞ്ചലിക് കോറ്റ്‌സി (angelique coetzee). ഒമൈക്രോൺ വേരിയന്റുള്ള രോഗികളെ കുറിച്ച് അധികാരികളെ അറിയിച്ച ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ കൂടിയാണ് കോറ്റ്‌സി.
തലസ്ഥാനമായ പ്രിട്ടോറിയയിലെ തിരക്കേറിയ സ്വകാര്യ പ്രാക്ടീസിനിടെ രോഗികള്‍ ഈ മാസം ആദ്യം കോവിഡ് 19 ലക്ഷണങ്ങളുമായി വരാന്‍ തുടങ്ങിയപ്പോഴാണ് ഒരു പുതിയ വേരിയന്റിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയതെന്ന് ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു.
കഠിനമായ ക്ഷീണം അനുഭവപ്പെട്ട ചെറുപ്പക്കാരും ഉയര്‍ന്ന നാഡിമിടിപ്പ് നിരക്കുമായി എത്തിയ ആറു വയസ്സുള്ള കുട്ടിയും ഇതിൽ ഉള്‍പ്പെടുന്നു. ആര്‍ക്കും രുചിയോ മണമോ നഷ്ടമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 'അവരുടെ ലക്ഷണങ്ങള്‍ ഞാന്‍ മുമ്പ് ചികിത്സിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തവും വളരെ നേരിയതുമായിരുന്നു,'' 33 വര്‍ഷമായി ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ഡോ. കോറ്റ്സി പറഞ്ഞു.
advertisement
നവംബര്‍ 18ന് നാല് കുടുംബാംഗങ്ങൾ കടുത്ത ക്ഷീണത്തോടെ കോവിഡ് ബാധിതരായി എത്തിയപ്പോൾ കോറ്റ്‌സി രാജ്യത്തെ വാക്‌സിന്‍ ഉപദേശക സമിതിയെ അറിയിക്കുകയായിരുന്നു. മൊത്തത്തില്‍ 24ഓളെ രോഗികളില്‍ പുതിയ വേരിയന്റിന്റെ ലക്ഷണങ്ങള്‍ കണ്ടതായും അവര്‍ പറഞ്ഞു. അവരിൽ കൂടുതലും ആരോഗ്യമുള്ള പുരുഷന്മാരായിരുന്നുവെങ്കിലും, ഇവർക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇവരില്‍ പകുതിയോളം പേര്‍ വാക്‌സിന്‍ എടുക്കാത്തവരായിരുന്നു.
ആറ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയും രോഗികൾക്കൊപ്പമുണ്ടായിരുന്നു. കടുത്ത പനിയും വളരെ ഉയര്‍ന്ന പള്‍സ് നിരക്കുമാണ് കുട്ടിയ്ക്കുണ്ടായിരുന്ന ലക്ഷണങ്ങൾ. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ നില മെച്ചപ്പെട്ടുവെന്നും '' ഡോ. കോറ്റ്‌സി പറയുന്നു.
advertisement
തന്റെ രോഗികളെല്ലാം ആരോഗ്യവാന്മാരായിരുന്നുവെന്നും പ്രമേഹം അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളുള്ള പ്രായമായവരെ പുതിയ വേരിയന്റ് ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ഡോ.കോറ്റ്‌സി വ്യക്തമാക്കി. 'പ്രായമായ, വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് പുതിയ വേരിയന്റ് ബാധിക്കുമ്പോള്‍, രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ടെന്നും'' ഡോക്ടര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യാ യുകെയിലേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം മാത്രമാണ് 65 വയസ്സിന് മുകളിലുള്ളവര്‍.
advertisement
ഒമൈക്രോൺ എന്ന് അറിയപ്പെടുന്ന B.1.1.529 വേരിയന്റ് നവംബര്‍ 11 ന് ബോട്‌സ്വാനയില്‍ ആണ് ആദ്യമായി കണ്ടെത്തിയത്. ഇപ്പോള്‍ യുകെയിലും ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, ഹോങ്കോംഗ്, ബെല്‍ജിയം എന്നിവിടങ്ങളിലും വകഭേദം കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. എസ്സെക്‌സിലും നോട്ടിംഗ്ഹാംഷെയറിലും രണ്ട് പേര്‍ക്ക് പുതിയ വേരിയന്റ് സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒമൈക്രോൺ ലക്ഷണങ്ങൾ 'അസാധാരണമെങ്കിലും നേരിയത്'; ആദ്യമായി മുന്നറിയിപ്പ് നൽകിയ ദക്ഷിണാഫ്രിക്കൻ ഡോക്ടർ
Next Article
advertisement
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
  • വേടന് പാട്ടിലൂടെ മറുപടി നല്‍കുമെന്ന്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അപമാനമാണെന്ന് പറഞ്ഞു.

  • വേടന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ലെന്നും, അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നതായും വ്യക്തമാക്കി.

  • വേടന് ലൈംഗികപീഡനക്കേസുകള്‍ നേരിടുന്നയാളാണെന്ന വിമര്‍ശനങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നു.

View All
advertisement