തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധ കുറയുന്നതായി റിപ്പോർട്ട്. ആകെ രോഗികളിൽ 1.7 ശതമാനം മാത്രമാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. ജൂലൈയിൽ മൊത്തം രോഗബാധിതരുടെ 3.6 ശതമാനവും ആരോഗ്യപ്രവർത്തകരായിരുന്നു. ഓഗസ്റ്റിൽ 3.1 ശതമാനമായിരുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം സെപ്റ്റംബറിൽ 2.6 ആയി കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയം ഉയർന്നതും ശുഭസൂചനയായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. നവംബർ ആദ്യ ആഴ്ച 41 ദിവസം ആയിരുന്നത് 59 ദിവസമായാണ് ഉയർന്നിരിക്കുന്നത്. ഇതിൽ കാസർകോട് ജില്ലയിൽ 130 ദിവസമെടുത്താണ് കേസുകൾ ഇരട്ടിയാകുന്നത്. തിരുവനന്തപുരം- 93 , പത്തനംതിട്ട- 72 , എറണാകുളം കോഴിക്കോട്- 52 എന്നിങ്ങനെയാണ് കണക്ക്.
അതേസമയം പത്ത് ലക്ഷം പേരിൽ എത്രയാളിൽ പരിേശാധന നടത്തിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് പെർ മില്യൺ തൊട്ടു മുന്നത്തെ ആഴ്ചയേക്കാൾ കഴിഞ്ഞയാഴ്ച കുറഞ്ഞിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ കുറവ് പ്രകടവുമാണ്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ടെസ്റ്റ് പെർ മില്ല്യൺ കൂടുതൽ.
തിരുവനന്തപുരം ജില്ലയിലൊഴികെ മറ്റ് ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റിയും കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ചയിലെ 6.3 ൽ നിന്ന് 6.7 ആയി വർധിച്ചു. ആരോഗ്യവകുപ്പിലെ പ്രതിവാര റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപന സൂചികകളെല്ലാം, വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചനകളാണ് നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus