COVID 19| 190 പേർക്ക് കോവിഡ് 19; തെലങ്കാനയിലെ ഗ്രാമം 'പൂട്ടി' അധികൃതർ

Last Updated:

29 പേർക്കാണ് കഴിഞ്ഞ ദിവസം ഇവിടെ കോവിഡ‍് സ്ഥിരീകരിച്ചത്.

തെലങ്കാന: കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി തെലങ്കാന. കഴിഞ്ഞ ദിവസം കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗ്രാമം അധികൃതർ സീൽ ചെയ്തു. ജയശങ്കർ ഭൂപലപ്പള്ളി ജില്ലയിലെ യെഡപ്പള്ളി ഗ്രാമമാണ് പൂട്ടിയത്.
29 പേർക്കാണ് കഴിഞ്ഞ ദിവസം ഇവിടെ കോവിഡ‍് സ്ഥിരീകരിച്ചത്. 180 കുടുംബങ്ങളാണ് ഗ്രാമത്തിൽ കഴിയുന്നത്. ഇവിടെ ഇതുവരെ 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഗ്രാമം അടക്കാൻ അധികൃതർ തീരുമാനിച്ചത്. അടുത്തിടെ മഹാരാഷ്ട്രയിൽ നിന്നും ഒരു സംഘം ഗ്രാമത്തിൽ എത്തിയിരുന്നുവെന്നും ഇതിനു പിന്നാലെയാണ് കോവിഡ് കേസുകൾ ഉയർന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ദിവസേനയുള്ള കോവിഡ് കേസുകളിൽ വൻ വർധനവാണ് മഹാരാഷ്ട്രയിൽ ഉണ്ടാകുന്നത്. ഇതിനെ തുടർന്നാണ് നടപടി. കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്ട്രയാണ്. സാംസ്കാരിക പരിപാടിക്കായാണ് മഹാരാഷ്ട്രയിൽ നിന്നുള്ള സംഘം ഗ്രാമത്തിൽ എത്തിയതെന്ന് ജില്ലാ മെഡിക്കൽ ഹെൽത്ത് ഓഫീസർ പറയുന്നു.
advertisement
സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥിനിക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഗ്രാമത്തിലെ കൂടുതൽ പേർക്ക് പരിശോധന നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,646 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 18 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,704 ആയി. ഇതുവരെ 4,23,360 പേർക്കാണ് കോവിഡ് ബാധിച്ചത്.
advertisement
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഗ്രാമം അടച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സുധർ സിങ് അറിയിച്ചു. യെഡപ്പള്ളി ഗ്രാമത്തിലേക്കുള്ള രണ്ട് അപ്രോച്ച് റോഡുകളും അടച്ചതായി സുധർ സിങ് അറിയിട്ടുണ്ട്. ഗ്രാമത്തിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ എത്തുന്നവരെ പ്രവേശിപ്പിക്കില്ല.
രാജ്യത്തെ കോവിഡ് സ്ഥിതി കൂടുതൽ മോശമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമാക്കുകയും സാമൂഹിക അകലം ഉറപ്പു വരുത്തണമെന്നും പറഞ്ഞ ആരോഗ്യ സെക്രട്ടറി പരിശോധനകളുടെ എണ്ണം കൂട്ടാനും ട്രേസിങ്, ക്വാറന്റീൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും പറയുന്നു. ഇതിൽ അലംഭാവം കാണിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
advertisement
യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ‍് കേസുകൾ ഇന്ത്യയിലാണ്. രാജ്യത്ത് കോവിഡ് കേസുകളിൽ നിലവിലുണ്ടാകുന്ന വർധനവ് ഇപ്പോൾ തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനത്തെ തകിടം മറിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 190 പേർക്ക് കോവിഡ് 19; തെലങ്കാനയിലെ ഗ്രാമം 'പൂട്ടി' അധികൃതർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement