ഇന്റർഫേസ് /വാർത്ത /Corona / Covid Vaccine | കോവിഡ് മുക്തരായാവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയം

Covid Vaccine | കോവിഡ് മുക്തരായാവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയം

 ബൂസ്റ്റര്‍ ഡോസിനും ഈ നിബന്ധന ബാധകമാണ്.

ബൂസ്റ്റര്‍ ഡോസിനും ഈ നിബന്ധന ബാധകമാണ്.

ബൂസ്റ്റര്‍ ഡോസിനും ഈ നിബന്ധന ബാധകമാണ്.

  • Share this:

ന്യൂഡല്‍ഹി: കോവിഡ് (Covid 19) മുക്തരായവര്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സീന്‍ (Vaccine)സ്വീകരിക്കാന്‍ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസിനും ഈ നിബന്ധന ബാധകമാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുമ്പോഴും കോവിഡ് രോഗം പിടിപെട്ടു കഴിഞ്ഞാല്‍ മൂന്ന് രോം മുക്തമായി മൂന്ന് മാസത്തിന് ശേഷം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം രാജ്യത്ത് കോവിഡ് വ്യാപനം (COVID 19 Third wave)രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,37,704 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9,000 കേസുകൾ കുറഞ്ഞു. അതേസമയം ഓമൈക്രോൻ കേസുകൾ പതിനായിരം കടന്നു.

പ്രതിദിന കണക്കിൽ നേരിയ കുറവ് ഉണ്ടെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുതിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 3,37,704 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 9,550 കേസുകൾ കുറവാണ് രേഖപ്പെടുത്തിയത്. 2,42,676 പേർക്ക് അസുഖം ഭേദമായി. 21 ലക്ഷത്തി 13,000 പേരാണ് ചികിത്സയിൽ തുടരുന്നത്. 17.22 ശതമാനമാണ് പ്രതിദിന രോഗവ്യാപന നിരക്ക്.

അതേസമയം ഒമൈക്രോൻ കേസുകൾ പതിനായിരം കടന്നു. 10,050 പേരാണ് അസുഖ ബാധിതർ. മഹാരാഷ്ട്ര, കർണാടക, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളിലും നാൽപതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികൾ. മഹാരാഷ്ട്രയിൽ 48,270 പേർക്കും കർണാടകയിൽ 48,049 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒമൈക്രോൻ ബാധിതരുടെ എണ്ണം 2,343 ആയി വർധിച്ചു.

Also Read-Covid 19 | കോവിഡ് വ്യാപനം; കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം

തമിഴ്നാട്ടിൽ 29,870 കേസുകളും, ഗുജറാത്തിൽ 21,225 കേസുകളും റിപ്പോർട്ട് ചെയ്തു. ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേസുകൾ കൂടി. അതിനിടെ കോവിഡ് വന്നവർക്ക് അസുഖം ഭേദമായി മൂന്ന് മാസത്തിനു ശേഷമേ കരുതൽ ഡോസ് അടക്കമുള്ള കോവിഡ് വാക്‌സിൻ  നൽകാവൂ എന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു.

Also Read-Covid 19 | പനി ലക്ഷണമുണ്ടെങ്കില്‍ പൊതു ഇടങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

First published:

Tags: Covid Vaccination, Covid vaccine, Health ministry