കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; സമ്പൂർണ്ണ ലോക്ക് ഡൗൺ മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്ന് തന്നെ നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ എന്ന ഭീഷണി മുഖ്യമന്ത്രി നൽകിയിരിക്കുന്നത്
മുംബൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മുംബൈയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 1709 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കൂടിയാണിത്. പ്രതിരോധ മാർഗ്ഗങ്ങൾ കർശനമാക്കിയിട്ടും ജനങ്ങൾ അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ എന്ന അന്തിമ മുന്നറിയിപ്പ് താക്കറെ നൽകിയിരിക്കുന്നത്.
ഹോട്ടലുകളും മാളുകളും അടയ്ക്കാൻ തനിക്ക് താത്പ്പര്യമില്ലെന്ന് എടുത്ത് പറഞ്ഞ മുഖ്യമന്ത്രി, അടച്ചുപൂട്ടൽ വേണമെന്നാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യവും ജനങ്ങളോട് ഉന്നയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി തന്നെ പാലിക്കണമെന്ന കാര്യം ഊന്നിപ്പറഞ്ഞ താക്കറെ, മാസ്ക്-സാമൂഹിക അകലം ഉൾപ്പെടെ എല്ലാ പ്രതിരോധ ചട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൂടുതൽ കരുതൽ പാലിക്കണമെന്ന അഭ്യർഥനയുമായി ബൃഹത് മുംബൈ കോർപ്പറേഷൻ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19ന്‍റെ ഗ്രാഫ് ഉയരുന്നത് ശ്രദ്ധിച്ച് വൈറസ് വ്യാപനം നിയന്ത്രിക്കാൻ സഹായിക്കണമെന്നാണ് ഇവർ ജനങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്. ' കോവിഡ് ഗ്രാഫ് എങ്ങനെ പോകണം എന്നത് നമ്മുടെ കൈകളിലാണുള്ളത്. മുംബൈയിൽ വൈറസ് കൂടുതൽ വ്യാപിക്കാൻ അനുവദിക്കാതിരിക്കാം. നിങ്ങളുടെ സഹായമില്ലാതെ ഇത് നടക്കില്ല'. ബിഎംസി അധികൃതർ സോഷ്യൽമീഡിയയിലൂടെ അഭ്യർഥിക്കുന്നു.
advertisement
2021 Started On A Healthier Note
11 Jan: 239 COVID cases
But Then
11 Feb: 624 COVID cases
And In No Time
11 Mar: 1508 COVID cases
It is in our hands to decide which way the graph goes.
Let’s not allow the virus get the better of Mumbai.
We can’t do this without you, Mumbai! pic.twitter.com/B0zn6IEXFo
— माझी Mumbai, आपली BMC (@mybmc) March 13, 2021
advertisement
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി വ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇവിടെ മുംബൈയിലായിരുന്നു രോഗവ്യാപനം കൂടുതൽ. ഇടയ്ക്ക് കാര്യങ്ങളൊക്കെ നിയന്ത്രണത്തിൽ വന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേസുകൾ വർധിച്ചു വരികയാണ്. നിലവിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്ന് തന്നെ നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ എന്ന ഭീഷണി മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.
ലോക്ക്ഡൗൺ എന്ന ആശയത്തോട് താത്പ്പര്യമില്ലെന്ന് മുമ്പ് പലതവണ പറഞ്ഞിട്ടുള്ള മഹാരാഷ്ട്ര സർക്കാർ, 'മാസ്ക് ധരിക്കു, ലോക്ക് ഡൗണിനോട് നോ പറയു'എന്ന മുദ്രാവാക്യത്തിലൂന്നിയാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. എന്നാൽ രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ നഗരം ലോക്ക് ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. മുംബൈ മേയറും ഇക്കാര്യം സംബന്ധിച്ച് സൂചന നൽകിയിട്ടുണ്ട്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ നഗരത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
advertisement
മഹാരാഷ്ട്രയിലെ നാഗ്പുർ, താനെ, പുനെ, അമരാവതി തുടങ്ങി നിരവധി ജില്ലകളിൽ നിലവിൽ കർശന നിയന്ത്രണങ്ങൾക്ക് നടുവിലാണ്.
Location :
First Published :
March 14, 2021 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; സമ്പൂർണ്ണ ലോക്ക് ഡൗൺ മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ