COVID 19| നിയന്ത്രണങ്ങൾ കർശനമായി തുടരണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം

Last Updated:

ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശ നൽകിയിട്ടുള്ളത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശ നൽകിയിട്ടുള്ളത്.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10% കൂടുതലുള്ള നഗരങ്ങളിൽ, സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഓഫീസ് സമയം ക്രമീകരണം. സാമൂഹിക അകലം ഉറപ്പാക്കി ഓഫീസുകൾ പ്രവർത്തിക്കണം. പൊതു ഇടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് കർശനമായി നടപ്പാക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ആളുകൾ പുറത്ത് പോകുന്നത് കർശനമായി വിലക്കണം. പുറത്ത് നിന്നും ആളുകളെ പ്രവേശിപ്പിക്കരുത്.
അവശ്യ സേവനങ്ങൾക്കും, മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ഇളവ് നൽകാൻ പാടുള്ളു. മാർക്കറ്റുകൾ, ആഴ്ച ചന്തകർ, പൊതുഗാതാഗത സംവിധാനത്തിൽ ഉൾപ്പെടെ സാമൂഹിക അകലം നിർബന്ധം. പൊതു ഇടങ്ങളിലും ഓഫിസുകളിലും മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കണം. മാർഗ നിർദേശങ്ങൾ ഡിസംബർ 31 വരെ ബാധകമാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവ്.
advertisement
കോവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ച് ചേർത്തിരുന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഡ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ, കോവിഡ് വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
advertisement
സംസ്ഥാനങ്ങൾ കോവിഡ് പരിശോധനാ നിരക്ക് ഉയർത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് ജാഗ്രത തുടരണം. ജനങ്ങൾ വൈറസിനെ ലളിതമായി കാണുന്നു. വാക്സിൻ വിതരണം പൂർത്തിയാകും വരെ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| നിയന്ത്രണങ്ങൾ കർശനമായി തുടരണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement