കോവിഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും; ഇന്ത്യക്ക് അമേരിക്കയുടെ ഉറപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
''ഇന്ത്യൻ കോവിഡ് വാക്സിനായ കോവിഷീൽഡ് ഉൽപാദിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മരുന്നുകൾ, ടെസ്റ്റ് കിറ്റുകൾ, വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ എന്നിവ അടിയന്തരമായി ഇന്ത്യക്ക് ലഭ്യമാക്കും. ഓക്സിജൻ ഉത്പാദനത്തിനും വിതരണത്തിനുമുള്ള നടപടികൾ അടിയന്തരമായി ചെയ്യും.''
ന്യൂഡൽഹി: കോവിഡ് വ്യാപനം ശക്തമായിരിക്കെ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഫോണിൽ സംസാരിച്ചു. ലോകത്ത് ഏറ്റവും കോവിഡ് രോഗികൾ ഉള്ള രണ്ട് രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സുള്ളിവൻ അറിയിച്ചു. സ്മാൾപോക്സ്, പോളിയോ, എച്ച്ഐവി എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഏഴു പതിറ്റാണ്ട് നീണ്ട ആരോഗ്യ പങ്കാളിത്തമാണുള്ളത്. കോവിഡ് 19 എന്ന മഹാമാരിക്കെതിരെയും ഇരുരാജ്യങ്ങളും ചേർന്ന് പോരാടും. അമേരിക്കയിൽ രോഗം പടർന്നുപിടിച്ചപ്പോള്‍ ഇന്ത്യ സഹായം ചെയ്തിരുന്നു. അതുപോലെ ഇന്ത്യയെ സഹായിക്കാൻ അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്നും സുള്ളിവൻ അറിയിച്ചു.
Also Read- Oscars 2021 |ഓസ്കർ 2021 | ക്ലോ ഷാവോ മികച്ച സംവിധായിക; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ വനിത
ആവശ്യമായ എല്ലാ സഹായങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കാൻ അമേരിക്ക പ്രവർത്തിക്കുകയാണ്. ഇന്ത്യൻ കോവിഡ് വാക്സിനായ കോവിഷീൽഡ് ഉൽപാദിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മരുന്നുകൾ, ടെസ്റ്റ് കിറ്റുകൾ, വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ എന്നിവ അടിയന്തരമായി ഇന്ത്യക്ക് ലഭ്യമാക്കും. ഓക്സിജൻ ഉത്പാദനത്തിനും വിതരണത്തിനുമുള്ള നടപടികൾ അടിയന്തരമായി ചെയ്യും.
advertisement
Also Read- സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം
ഇന്ത്യയിലെ വാക്സിൻ നിർമാതാക്കളായ ബയോ-ഇക്ക് ഉത്പാദനം കൂട്ടാൻ യുഎസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്സി) തുക അനുവദിച്ചുവരുന്നു. 2022 അവസാനക്കോടെ ഒരു ബില്യൺ ഡോസ് കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനിയെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഇതുകൂടാതെ യുഎസ് എംബസി, ഇന്ത്യയിലെ ആരോഗ്യവകുപ്പ്, എപ്പിഡെമിക് ഇന്റലിജന്റ്സ് സർവീസ് സ്റ്റാഫ് എന്നിവിടങ്ങളിലേക്ക് സെന്റർ ഫോർ ഡിസീസ് കൺട്രോൾ, യുഎസ്എഐഡി എന്നിവിടങ്ങളിൽ നിന്ന് ആരോഗ്യ വിദഗ്ധരെയും നിയോഗിക്കും. ഗ്ലോബൽ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി വേണ്ട അസംസ്കൃത പദാർത്ഥങ്ങളും മെഡിക്കൽ ഉത്പന്നങ്ങളും ഇന്ത്യക്ക് ലഭ്യമാക്കാൻ സിഡിസിയും യുഎസ്എഐഡിയും അതിവേഗത്തിൽ പ്രവർത്തിക്കുമെന്നും ജേക്ക് സുള്ളിവൻ അറിയിച്ചു.
advertisement
വരുംദിവസങ്ങളിൽ ഇന്ത്യയും അമേരിക്കയും കൂടുതൽ ചേർന്ന് പ്രവർത്തിക്കാമെന്നും ദേശീയ ഉപദേഷ്ടാക്കൾ സമ്മതിച്ചു.
English Summary: US National Security Advisor Jake Sullivan spoke by phone today with National Security Advisor Ajit Doval, expressing deep sympathy for the people of India following the recent spike in COVID-19 cases. Mr. Sullivan affirmed America’s solidarity with India, the two countries with the greatest number of COVID-19 cases in the world.
Location :
First Published :
April 26, 2021 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും; ഇന്ത്യക്ക് അമേരിക്കയുടെ ഉറപ്പ്