Covid Vaccine | 12 മുതല്‍ 14 വയസ്സു വരെയുള്ളര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; മാര്‍ച്ചില്‍ ആരംഭിക്കും
- Published by:Karthika M
- news18-malayalam
Last Updated:
15-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ 2022 ജനുവരി 3ന് ആരംഭിച്ചിരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12 മുതല്‍ 14 വയസ്സുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുമെന്ന് വാക്‌സിന്‍ വിതരണത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (NTAGI). കോവാക്‌സിനും സൈകോവ്- ഡിയുമാണ് നിലവില്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കുന്നത്.
15-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ 2022 ജനുവരി 3ന് ആരംഭിച്ചിരുന്നു. ഇതുവരെ 3.5 കോടി ഡോസാണ് 15-18 പ്രായപരിധിയിലുള്ളവര്‍ക്കായി വിതരണം ചെയ്തത്. ബൂസ്റ്റര്‍ ഡോസ് വിതരണവും പുരോഗമിക്കുന്നുണ്ട്.
രാജ്യത്ത് മൂന്നാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2021 ജനുവരി 16ന്ആരംഭിച്ച വാക്‌സിനേഷന്‍ പ്രക്രിയയുടെ ഭാഗമായി ഇതുവരെ 158 കോടി ഡോസ് കുത്തിവെപ്പ് നടത്തി.
സ്കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്സിന്‍ നൽകും; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 (Januray 19) മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സിന് അർഹതയുള്ളത്. നിലവിൽ 51% കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. 500 ന് മുകളിൽ വാക്സിൻ അർഹത ഉള്ള കുട്ടികൾ ഉള്ള സ്കൂളുകളാണ് വാക്സിന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് അത്തരത്തില്‍ വാക്സിന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
advertisement
ആംബുലൻസ് സർവീസും പ്രത്യേകം മുറികൾ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരുമെന്നും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക് തന്നെയായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്കേ വാക്സിൻ നൽകൂ. വാക്സിന്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്കൂളുകളില്‍ 18ന് വകുപ്പുതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
advertisement
10,11,12 ക്ലാസുകൾ നടക്കുന്ന സ്ഥലങ്ങളിൽ ക്ലീനിംഗ് നടക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതൽ ഡിജിറ്റലും ഓണ്‍ലൈനും ആയിരിക്കും. വിക്ടേഴ്‌സ് ചാനൽ പുതുക്കിയ ടൈം ടേബിൾ നൽകും. അതേസമയം, അധ്യാപകര്‍ സ്കൂളുകളില്‍ വരണമെന്നും മന്ത്രി അറിയിച്ചു. വാക്സിനേഷൻ കേന്ദ്രമാക്കാത്ത സ്ഥലങ്ങളിൽ നിലവിലെ ആരോഗ്യവകുപ്പ് സംവിധാനം തുടരുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഇവിടുത്തെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. ഇന്നുതന്നെ ഉത്തരവുകൾ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂൾ മാർഗരേഖ സംബന്ധിച്ച് വിദ്യഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read - ഒരു വര്‍ഷത്തില്‍ 157 കോടി ഡോസ് കോവിഡ് വാക്‌സിന്‍: ഇന്ത്യ വാക്‌സിനേഷനില്‍ നാഴികക്കല്ല് കൈവരിച്ചതിങ്ങനെ
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിനും ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്നത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Location :
First Published :
January 17, 2022 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | 12 മുതല്‍ 14 വയസ്സു വരെയുള്ളര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; മാര്‍ച്ചില്‍ ആരംഭിക്കും


