കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ എത്തും; 10-12 ദിവസത്തിനുള്ളില്‍ കോവാക്‌സിന്‍ ട്രയലുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Last Updated:

പുതിയ കോവിഡ് വകഭേദം കുട്ടികളില്‍ ഗുരുതരമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോവാക്‌സിന്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുന്നത്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ എത്തുമെന്നും കോവാക്‌സിന്‍ ട്രയലുകള്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2 മുതല്‍ 18 വയസ് വരെയുള്ളര്‍വക്കാണ് വാക്‌സിന്‍ ലഭിക്കുക. ഇതിനായി രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് കോവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അുനുമതി നല്‍കിയതായി നീതി അയോഗ് അംഗം വി കെ പോള്‍ പറഞ്ഞു.
'അടുത്ത 10-12 ദിവസങ്ങള്‍ക്കുള്ളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും' വി കെ പോള്‍ പറഞ്ഞു. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ കോവിഡ് രണ്ടാം തരംഗത്തിലെ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം പുതിയ കോവിഡ് വകഭേദം കുട്ടികളില്‍ ഗുരുതരമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോവാക്‌സിന്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുന്നത്.
സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളെ കൂടുതല്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ സിംഗപ്പൂരില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
advertisement
അതേസമയം രാജ്യത്ത് കോവിഡ് മരണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേര്‍ക്കാണ്. 2,52,28,996 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.
advertisement
33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.
പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കര്‍ണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 38,603 കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 33,075 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 26,616 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാള്‍- 19,003 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
advertisement
പ്രതിദിന കണക്കില്‍ രാജ്യത്തെ 52.63 ശതമാനവും മുകളില്‍ പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് മാത്രമാണ് 14.65 ശതമാനം കേസുകളും. 4,329 പ്രതിദിന മരണ സംഖ്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇന്നലെ മാത്രം 1000 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 476 പേരും മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ എത്തും; 10-12 ദിവസത്തിനുള്ളില്‍ കോവാക്‌സിന്‍ ട്രയലുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement