Covid 19 | ഡല്‍ഹിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; അരവിന്ദ് കെജ്‌രിവാള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോവിഡ് മൂലം മാതാപിതതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 2,500 രൂപ നല്‍കുകയും അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൂടാതെ പത്തു കിലോ സൗജന്യ റേഷന്‍ വിഹിതവും സംസ്ഥാനത്ത് അനുവദിച്ചു. സംസ്ഥാനത്ത് 72 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണ് ഉള്ളത്. അവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു കിലോ റേഷന്‍ നല്‍കി വരുന്നുണ്ടായിരുന്നു. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു കിലോ അധിക റേഷന്‍ സംസ്ഥാനത്ത് നല്‍കുന്നുണ്ട്.
റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ദരിദ്രരായവര്‍ക്കും റേഷന്‍ എത്തിക്കും. കോവിഡ് മൂലം അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 50,000 രൂപയുടെ എക്‌സ് ഗ്രേഷ്യ തുക നല്‍കും. കോവിഡ് മൂലം മാതാപിതതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 2,500 രൂപ നല്‍കുകയും അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഏക ആശ്രിതരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പെന്‍ഷനും പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടിയിരുന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനമായി കുറഞ്ഞു. 4,482 കോവിഡ് കേസുകളാണ് പുതുതതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മൂലം 265 മരണങ്ങളും രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 5,000ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
അതേസമയം രാജ്യത്ത് കോവിഡ് മരണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേര്‍ക്കാണ്. 2,52,28,996 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.
advertisement
33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.
പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കര്‍ണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 38,603 കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 33,075 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 26,616 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാള്‍- 19,003 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
advertisement
പ്രതിദിന കണക്കില്‍ രാജ്യത്തെ 52.63 ശതമാനവും മുകളില്‍ പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് മാത്രമാണ് 14.65 ശതമാനം കേസുകളും. 4,329 പ്രതിദിന മരണ സംഖ്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇന്നലെ മാത്രം 1000 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 476 പേരും മരിച്ചു.
Location :
First Published :
May 18, 2021 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഡല്‍ഹിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; അരവിന്ദ് കെജ്‌രിവാള്‍