Covid 19 | 'മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക'; കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

Last Updated:

'മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക' എന്നീ പ്രധാന സന്ദേശങ്ങള്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി നാമൊരുമിച്ച് കോവിഡ് 19നെതിരായ പോരാട്ടം വിജയിക്കുമെന്ന് പറഞ്ഞു.

ന്യൂഡൽഹി: കൊറോണ മഹാമാരിയ്ക്കെതിരായ പൊതുജന മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടം നടത്താൻ എല്ലാവരോടും അദ്ദേഹം ആഹ്വനം ചെയ്തു.
ട്വീറ്റിലാണ് കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും ഇതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. 'മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക' എന്നീ പ്രധാന സന്ദേശങ്ങള്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി നാമൊരുമിച്ച് കോവിഡ് 19നെതിരായ പോരാട്ടം വിജയിക്കുമെന്ന് പറഞ്ഞു.
ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തത്. ക്യാംപെയ്ന്റെ ഭാഗമായി എല്ലാവരും കോവിഡ് 19 പ്രതിജ്ഞ ചൊല്ലണം. ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പടുത്തി കേന്ദ്ര മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംസ്ഥാന ഗവണ്‍മെന്റുകള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ സമഗ്രമായ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കും.
advertisement
കൂടുതല്‍ രോഗബാധയുള്ള ജില്ലകളില്‍ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയവിനിമയവും നടപടികളും
ലളിതമായി എല്ലാവര്‍ക്കും മനസിലാകുന്ന സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുക
എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തി രാജ്യത്താകെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക
എല്ലാ പൊതുസ്ഥലങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക; ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് ആശയവിനിമയം നടത്തുക
ഗവണ്‍മെന്റ് ഓഫീസ് പരിസരങ്ങളില്‍ ഹോര്‍ഡിംഗുകള്‍/ചുമര്‍ പെയിന്റിംഗുകള്‍/ഇലക്ട്രോണിക് ഡിസ്പ്ലേ എന്നിവ സ്ഥാപിക്കുക
കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രാദേശിക-ദേശീയ സ്വാധീനം ഉപയോഗിച്ച് ജനങ്ങളിലെത്തിക്കുക
advertisement
സ്ഥിരമായ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി മൊബൈല്‍ വാനുകള്‍ സേവനം നടത്തുക
ഓഡിയോ സന്ദേശം, ലഘുലേഖ, ബ്രോഷറുകള്‍ എന്നിവ ഉപയോഗപ്പെടുത്തുക
കോവിഡ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സേവനം തേടുക
സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഫലപ്രദമാകാനും മാധ്യമങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സാധ്യമാക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക'; കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement