Covid 19 | 66 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികൾ; രോഗമുക്തി നിരക്കും ഉയരുന്നു

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 61267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

ന്യൂഡൽഹി: ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം പിന്നിട്ടു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6685082 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 56,62,490 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,19,023 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവു വന്നതും രോഗമുക്തി നേടുന്നവരുടെ നിരക്ക് കൂടുന്നതും ആശ്വാസം നല്‍കുന്നുണ്ട്. മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രോഗബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനം തോറും കൂടുന്നുണ്ട്. 84.70% ആണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. ഇത് ഓരോ ദിവസവും കൂടി വരികയും ചെയ്യുന്നുണ്ട്.
advertisement
അതുപോലെ തന്നെ രാജ്യത്തെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് 80% ആയി ഉയർന്നിട്ടുണ്ട്.
മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നതാണ് മറ്റൊരു ആശ്വാസ വാർത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ 884 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 103569 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 66 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികൾ; രോഗമുക്തി നിരക്കും ഉയരുന്നു
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല':മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല':മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement