Covid -19 | കോവിഡ് ഭേദമായതിന് ശേഷവും നീണ്ടു നിൽക്കുന്ന ചുമ നല്ല സൂചനയോ? എന്തുകൊണ്ട് ?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രോഗം ഭേദമായാലും പലരിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുന്നതായാണ് കാണപ്പെടുന്നത്.
കോവിഡ് 19 (Covid-19) അണുബാധ (infection) ഭേദമായതിന് ശേഷവും നീണ്ടു നിൽക്കുന്ന ചുമ ( lingering cough) നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? എന്നാൽ, ഇതോർത്ത് അധികം ആശങ്കപ്പെടേണ്ടതില്ല കോവിഡിന് ശേഷവും തുടരുന്ന ഈ ചുമ യഥാർത്ഥത്തിൽ ഒരു നല്ല സൂചന (good sign) ആകാനാണ് സാധ്യത. മറ്റ് പല വൈറൽ അണുബാധകളെയും പോലെ, കോവിഡ് -19 ഉം നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകുന്നുണ്ട്. രോഗം ഭേദമായാലും പലരിലും ഇത് ആഴ്ചകളോളം നീണ്ടുനിൽക്കുന്നതായാണ് കാണപ്പെടുന്നത്.
അണുബാധ മൂലം ശ്വാസനാളത്തിലെ ശ്ലേഷ്മ സ്തരങ്ങളിൽ (mucus membranes) ഇൻഫ്ലമേഷന് സാധ്യത ഉണ്ട്. ഇത് തൊണ്ടയിൽ നിന്ന് ആരംഭിച്ച് പിന്നീട് ബ്രോങ്കിയൽ ട്യൂബുകളിലേക്കും വ്യാപിക്കും. അണുബാധ മാറിയ ശേഷവും ഇത് തുടരുന്നത് ചുമയ്ക്ക് കാരണമാകും. ഇത് നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും കഫം പുറത്താക്കാൻ ശരീരം സ്വീകരിക്കുന്ന മാർഗമായിരിക്കാം ഈ ചുമ. കോവിഡ്-19 മൂലം ഉണ്ടാകുന്ന മൃത കോശങ്ങൾ അല്ലെങ്കിൽ അധിക കഫം പോലുള്ള അനാവശ്യ വസ്തുക്കൾ ഒഴിവാക്കി ശ്വാസനാളത്തെ വൃത്തിയാക്കുന്നതിന് ശരീരം സ്വീകരിക്കുന്ന ഒരു മാർഗമാണ് ചുമ.
advertisement
എന്നാൽ ചുമ മറ്റൊരു അപകട സാധ്യത ഉയർത്തുന്നുണ്ട്. വൈറസ് മറ്റൊരാളിലേക്ക് പകരാൻ ചുമ കാരണമായേക്കാം. എന്നാൽ, നിങ്ങളുടെ ഐസൊലേഷൻ കാലയളവ് അവസാനിക്കുകയോ രോഗം ഭേദമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയോ ചെയ്താൽ രോഗം പകരാനുള്ള സാധ്യത കുറവായിരിക്കും. അതേസമയം ലക്ഷണങ്ങൾ ഇപ്പോഴും തീവ്രമായി തുടരുകയാണെങ്കിൽ, നിങ്ങളുടെ ചുമയിലൂടെ വൈറസ് പകരാനുള്ള സാധ്യതയുണ്ട്.
advertisement
ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ചുമ ഭേദമാകാൻ സഹായിക്കും. മാത്രമല്ല, നിങ്ങളുടെ ശ്വാസനാളത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അനാവശ്യ വസ്തുക്കൾ നീക്കം ചെയ്തുകൊണ്ട് സ്വാഭാവികമായുള്ള രോഗശമനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എന്നിരുന്നാലും, ഈ ചുമ നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണെങ്കിലും കോവിഡ് 19 അണുബാധ ഭേദമായിട്ട് ഒരു മാസത്തോളം കഴിഞ്ഞും ചുമയ്ക്ക് ശമനം ഉണ്ടാകുന്നില്ലെങ്കിലും ചികിത്സയ്ക്കായി ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.
advertisement
കോവിഡ് ഭേദമായതിന് ശേഷവും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പലർക്കും ഉണ്ടാകുന്നുണ്ട്. അണുബാധ മാറിയിട്ടും അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം, ഓർമ്മ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നതായി ചില രോഗികൾ പരാതിപ്പെടുന്നുണ്ട്. ദീർഘകാല കോവിഡ് (Long covid) അല്ലെങ്കിൽ കോവിഡാനന്തര (post covid) അവസ്ഥ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങൾ അണുബാധ ആരംഭിച്ചതിന് ശേഷം നാലാഴ്ചയിലധികം നീണ്ടു നിന്നേക്കാം. ചിലപ്പോഴിത് മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം പോലും നീണ്ടുനിൽക്കും. ഈ ലക്ഷണങ്ങൾ എത്രകാലം നീണ്ടു നിൽക്കും എന്നത് ഓരോ രോഗികളുടെയും പ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും. നിങ്ങൾക്ക് ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രതിവിധികൾ ഉടൻകണ്ടെത്താൻ ശ്രമിക്കണം. നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും ചേർക്കുന്നത് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കും.
Location :
First Published :
July 19, 2022 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid -19 | കോവിഡ് ഭേദമായതിന് ശേഷവും നീണ്ടു നിൽക്കുന്ന ചുമ നല്ല സൂചനയോ? എന്തുകൊണ്ട് ?


