നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പ്രസവത്തിനുശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു

  Covid 19 | പ്രസവത്തിനുശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു

  ഏപ്രില്‍ 21ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രസവത്തിന് ശേഷം 27ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ അർച്ചനയ്ക്ക് കടുത്ത പനിയും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു

  Archana_Death

  Archana_Death

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊയിലാണ്ടി തിക്കോടി പഞ്ചായത്ത് പത്താം വാര്‍ഡിലെ കോഴിപ്പുറത്ത് മോച്ചേരി രവീന്ദ്രന്റെ മകള്‍ അര്‍ച്ചന (27)നാണ് മരിച്ചത്.

   ഏപ്രില്‍ 21ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രസവത്തിന് ശേഷം 27ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ അർച്ചനയ്ക്ക് കടുത്ത പനിയും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചതിന് ശേഷം കോവിഡ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

   റിസള്‍ട്ട് പോസിറ്റാവായതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അർച്ചനയുടെ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു വര്‍ഷം മുമ്പായിരുന്നു അർച്ചനയുടെ വിവാഹം. ഭര്‍ത്താവ്: ഷിബിന്‍ (കല്‍പ്പത്തൂര്‍) അമ്മ: ബീന. സഹോദരി: ആതിര.

   കോവിഡ് 19 ബാധിച്ച്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉമ്മയും മകളും മരിച്ച സംഭവവും കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ വടകര മണിയൂര്‍ അമ്പായത്തൊടിയിൽ ആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയി ലിരിക്കെയാണ് ഇരുവരും മരിച്ചത്.

   ആയിഷ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരക്കും, മകള്‍ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്. പരേതനായ അലിയാണ് ആയിഷയുടെ ഭര്‍ത്താവ്. മകന്‍: അബ്ദുള്‍ ഗഫൂര്‍. മമ്മു (മത്സ്യ കച്ചവടം) ആണ് ഫാത്തിമയുടെ ഭര്‍ത്താവ്. മക്കള്‍: ഫൗസിയ, നുസൈബ, റഹ്മത്ത്, ഫൈസല്‍. മരുമക്കള്‍: ഫൈസല്‍ (തോലേരി), നാസര്‍ (പുനൂര്‍), ഫസീറ.

   കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.
    Also Read കോവാക്‌സിന്‍ കോവിഡ് ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും; കണ്ടെത്തല്‍

   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

   Also Read 50 വർഷം ജോലി ചെയ്ത ആശുപത്രിയിൽ വെന്റിലേറ്റർ ലഭിച്ചില്ല; യു.പിയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് ദാരുണാന്ത്യം

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,66,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,23,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Anuraj GR
   First published:
   )}