പത്ത് വർഷത്തിനിടെ 15 കേസുകൾ; നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
- Published by:Anuraj GR
- news18-malayalam
Last Updated:
സന്ധ്യ നേരത്ത് കൊല നടത്തുകയും അർധരാത്രി കുഴിച്ചിടുകയും ചെയ്യുന്ന രീതിയാണ് പ്രതികൾ പിന്തുടർന്നത്
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഷാഫിയുടെ പേരിൽ പത്തുവർഷത്തിനിടെ 15 കേസുകളുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി. ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഷാഫിയാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയതെന്നും കമ്മീഷണർ പറഞ്ഞു.
ഇലന്തൂർ നരബലി കേസിലെ മുഖ്യ സൂത്രധാരൻ ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയെന്നും ലൈലയ്ക്ക് വിഷാദ രോഗം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സി എച്ച് നാഗരാജു വ്യക്തമാക്കി.
ഇലന്തൂർ ഇരട്ട നരബലി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. കണ്ടെടുത്ത ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. പ്രതികൾ മനുഷ്യമാസം ഭക്ഷിച്ചെന്ന് വിവരമുണ്ട്. എന്നാൽ തെളിവുകൾ ഇല്ല. പത്മ വാഹനത്തിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്. ഇതാണ് അന്വേഷണത്തിൽ നിർണായകമായതെന്നും കമ്മിഷണർ പറഞ്ഞു.
advertisement
കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയാണ് ഗൂഢാലോചന നടത്തിയത്. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കടവന്ത്രയിലെ പത്മയുടെ തിരോധാന കേസ് അന്വേഷണത്തിന് ഇടയിലാണ് കാലടിയിലെ റോസ്‍ലിന്റെ കൊലപാതകം കണ്ടെത്തിയതെന്നും കമ്മീഷണർ പറഞ്ഞു.
advertisement
കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച് അന്വേഷിക്കുമെന്നും എച്ച്. നാഗരാജു പറഞ്ഞു. ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചത്. ഫോൺ രേഖ, ടവർ ലൊക്കേഷൻ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ തമ്മിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വർഷത്തെ പരിചയമുണ്ട്. സന്ധ്യ നേരത്ത് കൊല നടത്തുകയും അർധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും എച്ച്.നാഗരാജു അറിയിച്ചു. പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
Location :
First Published :
October 12, 2022 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്ത് വർഷത്തിനിടെ 15 കേസുകൾ; നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്