ഭൂമിതർക്കം; മധ്യപേദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി
- Published by:Ashli
- news18-malayalam
Last Updated:
ണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമിതര്‍ക്കമാണ് ഇത്തരത്തിലൊരു ക്രൂരതയ്ക്ക് വഴിയൊരുക്കിയതെന്നാണ് ലഭിക്കുന്ന സൂചന
മധ്യപ്രദേശ്: മധ്യപ്രദേശിലെ രേവ ജില്ലയില്‍ സ്ത്രീകളോട് കൊടും ക്രൂരത. റോഡ് പണിക്ക് വേണ്ടി ട്രക്കിലെത്തിച്ച മണ്ണ് സ്ത്രീകള്‍ക്ക് മേല്‍ ഇട്ട് കൊല്ലാന്‍ ശ്രമിച്ചു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമിതര്‍ക്കമാണ് ഇത്തരത്തിലൊരു ക്രൂരതയ്ക്ക് വഴിയൊരുക്കിയതെന്നാണ് ലഭിക്കുന്ന സൂചന. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.
റോഡുപണിക്കായി മണ്ണും ചരലും കൊണ്ടുവന്ന ട്രക്കിന് സമീപത്ത് ഇരിക്കുകയായിരുന്നു 2 സ്ത്രീകളും. പ്രതിഷേധം തുടര്‍ന്നതോടെ ഇവര്‍ക്ക് മുകളിലേക്ക് മണ്ണ് ഇടുകയായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നത് തടയാന്‍ ശ്രമിച്ചതാണ് തങ്ങളെ ഇത്തരത്തില്‍ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്ന് സ്ത്രീകള്‍ പറയുന്നു.
ALSO READ: രോഗം മാറാൻ യുവതിയുടെ തലയിൽ 18 സൂചികൾ കുത്തിയ മന്ത്രവാദി അറസ്റ്റിൽ
സംഭവം കണ്ട ഉടനെ നാട്ടുകാരും കുടുംബക്കാരും ഇരുവരേയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ട്രക്കിലെ മണ്ണ് രണ്ടു സ്ത്രീകളുടേയും മേലേക്ക് ഇടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ ഒരു സ്ത്രീയുടെ തലയ്ക്കറ്റം വരെ മണ്ണ് വന്ന് മൂടിയിരുന്നു. മറ്റൊരു സ്ത്രീയുടെ അരക്കെട്ട് വരെ മാത്രമാണ് മണ്ണ് എത്തിയത്.
advertisement
ഇവരുടെ ബഹളത്തെ തുടർന്നാണ് ആളുകൾ ഓടിക്കൂടി ഇവരെ പുറത്തെത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. മറ്റ് പ്രതികൾ ഒളിവിൽ ആണെന്ന് പോലീസ് വ്യക്തമാക്കി.
Location :
New Delhi,Delhi
First Published :
July 22, 2024 11:14 AM IST