സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രി ജീവനക്കാരനെന്ന് സംശയം
- Published by:user_49
Last Updated:
പ്രതി ആശുപത്രി ജീവനക്കാരൻ തന്നെയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ്
ഒക്ടോബർ 21 നാണ് ഇരുപത്തൊന്നു വയസുകാരിയായ യുവതിയെ ശ്വാസതടസ്സം മൂലമുള്ള അസുഖത്തിന് ചികിത്സക്കായി സെക്ടർ -44 ലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 21 മുതൽ 27 വരെ ചികിത്സ നടന്ന ദിവസങ്ങളിൽ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ബോധം തിരിച്ചുകിട്ടിയ യുവതി സംഭവം പിതാവിനോട് പറഞ്ഞു. പിതാവാണ് പോലീസിൽ പരാതി നൽകിയത്. മൂന്ന് പേജുള്ള കത്തിൽ വികാസ് എന്ന ഒരാളുടെ പേരും യുവതി നൽകിയിട്ടുണ്ട്. എന്നാൽ പ്രതി ആശുപത്രി ജീവനക്കാരാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സുശാന്ത് ലോക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതി ലഭിച്ച ശേഷം യുവതിയുടെ മൊഴി എടുക്കാൻ പോലീസ് ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ മൊഴി നൽകാൻ യുവതിക്ക് ഇപ്പോൾ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മക്സൂദ് അഹ്മദ് പറഞ്ഞു. ആശുപത്രിയുടെ റെക്കോർഡ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
"കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി ആശുപത്രി ജീവനക്കാരനാണോ എന്ന് സ്ത്രീയുടെ മാതാപിതാക്കൾക്ക് പോലും അറിയില്ല. സംഭവത്തെക്കുറിച്ച് ഞങ്ങൾ ആശുപത്രി മാനേജുമെന്റിനെയും ചോദ്യം ചെയ്യുന്നു. യുവതി പ്രസ്താവന നൽകിയതിനുശേഷം മാത്രമേ സ്ഥിതി വ്യക്തമാകൂ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.
Location :
First Published :
October 29, 2020 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രി ജീവനക്കാരനെന്ന് സംശയം