കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. 1500 രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പിടിയിലായി. ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്.
ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്. ബോട്ടില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍.
അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ കപ്പലില്‍ നിന്നാണ് ബോട്ടുകളില്‍ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Spirit Seized| കള്ള് ഷാപ്പിനകത്തെ ഭൂഗർഭ ടാങ്കിൽ നിന്നും 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി
കൊച്ചി: കള്ള് ഷാപ്പിൽ നിന്ന് 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലുവയിലെ കള്ള് ഷാപ്പിന് അകത്തെ ഭൂഗർഭ ടാങ്കിൽ സംഭരിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കള്ള് ഷാപ്പിന് ഉള്ളിലെ മണ്ണ് കുഴിച്ച് ടാങ്ക് ഉള്ളിലിറക്കിയാണ് 2000 ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്.
തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആലുവ മാങ്കലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ള് ഷാപ്പിലാണ് വൻ സ്പിരിറ്റ് വേട്ട നടന്നത്. കള്ള് ഷാപ്പിലെ മദ്യത്തിൽ ചേർക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് കരുതുന്നത്.
സിഐ ടി അനില്‍കുമാര്‍, സി ഐ സദയകുമാര്‍, സി.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലൈസന്‍സുളള മദ്യഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. കള്ള് ഷാപ്പിലെ ഒരു മുറിയില്‍ തറ കുത്തിപ്പൊളിച്ച് അറ ഉണ്ടാക്കി അതില്‍ വലിയ ടാങ്ക് ഇറക്കിവെച്ചാണ് സ്പരിറ്റ് സൂക്ഷിച്ചിരുന്നത്. ഈ മുറിയിലേക്ക് വാതില്‍ ഇല്ലായിരുന്നു. വാതില്‍ ഇല്ലാത്ത ഈ മുറിയില്‍ രഹസ്യ അറയ്‌ക്ക് മുകളില്‍ അക്രിസാധനങ്ങള്‍ ഇട്ട് മൂടിയനിലയിലായിരുന്നു.
മുറിയിലെ ഭിത്തി പൊളിച്ചാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ അകത്ത് കടന്നത്. ടാങ്കില്‍ ശേഖരിച്ചിരിക്കുന്ന സ്പിരിറ്റ് ആവശ്യത്തിന് പൈപ്പ് വഴി പുറത്തെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ടാങ്കിന്റെ പഴക്കം കണ്ടിട്ട് വളരെ നാളായി ഇവര്‍ ഇതു ഉപയോഗിച്ചുക്കുന്നുവെന്നാണ് മനസിലാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാപ്പിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. വർഷങ്ങളുടെ കാലപ്പഴക്കമാണ് സ്പിരിറ്റ് കണ്ടെത്തിയ ടാങ്കറിനുള്ളത്. കള്ളിൽ വർഷങ്ങളായി സ്പിരിറ്റ് ചേർത്തിരുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. ഒന്നര മാസം മുമ്പും എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട നടന്നിരുന്നു. എണ്ണായിരം ലിറ്റർ സ്പിരിറ്റായിരുന്നു അന്ന് പിടികൂടിയത്. പെയിന്‌റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ നിന്നാണ് അന്ന് സ്പിരിറ്റ് കണ്ടെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.