മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയിൽ യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത 24-കാരി അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
വേ ടു നിക്കാഹ് എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്
കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത കേസിൽ 24-കാരി അറസ്റ്റിൽ. തൃശ്ശൂർ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത (24) യെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 'വേ ടു നിക്കാഹ്’ എന്ന ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. ആലപ്പുഴക്കാരിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി.ഇവരിൽ നിന്നാണ് നിത 19 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിൽ നിതയുടെ ഭർത്താവ് ഫഹദാണ് ഒന്നാം പ്രതി. ഇയാൾ വിദേശത്താണ്.
എസ്ഐ അനിൽകുമാർ, എഎസ്ഐ ഷിനി പ്രഭാകർ, സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
summary: 24-year-old woman has been arrested in a case of duping a young woman of Rs 19 lakhs on the promise of marriage.
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 26, 2025 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയിൽ യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത 24-കാരി അറസ്റ്റിൽ