ദുർമന്ത്രവാദത്തിലൂടെ ലഹരിവിമുക്തി; രോഗികളെ ക്രൂരമായി പീഡിപ്പിച്ച സഹോദരങ്ങൾക്ക് 7 വർഷം കഠിന തടവ്

Last Updated:

ലഹരി വിമുക്തി എന്ന പേരിൽ ഇവർ മനുഷ്യാവകാശങ്ങൾ ലംഘിച്ച് രോഗികളെ ക്രൂരമായ പീഡനങ്ങള്‍ക്കിടയാക്കി..

താനെ: ദുർമന്ത്രവാദത്തിന്റെ പേരിൽ രോഗികളെ ക്രൂരമായി പീഡിപ്പിച്ച മൂന്ന് സഹോദരങ്ങൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്ര പൽഗർ സ്വദേശികളായ കാന്തിലാൽ, നന്ദകുമാർ, ഉമേഷ് എന്നീ സഹോദരങ്ങൾക്കാണ് താനെ ജില്ലാ കോടതി ഏഴ് വർഷം കഠിന തടവ് വിധിച്ചിരിക്കുന്നത്.
ഓം ശിവ ആരോഗ്യ ദാരു മുക്തി കേന്ദ്ര എന്ന പേരിൽ വാഡയിൽ ഒരു ഡീ അഡിക്ഷൻ സെന്റർ നടത്തി വരികയായിരുന്നു ഇവർ. ഇവിടെ ബെൽറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ച് ക്രൂരമർദ്ദനമാണ് രോഗികൾക്ക് അനുഭവിക്കേണ്ടി വന്നത്. നിർദേശങ്ങൾ അതേപടി അനുസരിച്ചില്ലെങ്കിൽ ഇനിയും വേദനയുണ്ടാകുമെന്നും പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ചികിത്സയിലിരുന്ന് സഹോദരങ്ങളുടെ പീഡനത്തിനിരയാക്കപ്പെട്ട നിരവധി ആളുകളുടെ മൊഴി കേസിൽ വാദം കേൾക്കവെ കോടതി കണക്കിലെടുത്തിരുന്നു. ദുഷ്ട ശക്തികളെ അകറ്റാനെന്ന പേരിലാണ് ഇവർ രോഗികളെ ദയയില്ലാതെ ക്രൂര മർദനത്തിനിരയാക്കിയതെന്നാണ് മൊഴി. വഞ്ചന, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയത്.
advertisement
രോഗികളിൽ നിന്ന് പണം വാങ്ങിയ ശേഷം മനുഷ്യത്യരഹിതമായ രീതിയിലാണ് അവരോട് പെരുമാറിയതെന്നാണ് കോടതി വിധി ഉത്തരവിൽ പറഞ്ഞത്. ഡീ അഡിക്ഷൻ എന്ന പേരിൽ മാനസിക പീഡന കേന്ദ്രമാണ് ഇവർ നടത്തി വന്നത്. ലഹരി വിമുക്തി എന്ന പേരിൽ ഇവർ മനുഷ്യാവകാശങ്ങൾ ലംഘിച്ച് രോഗികളെ ക്രൂരമായ പീഡനങ്ങള്‍ക്കിടയാക്കി.. ഒരു പരിശീലനം പോലും ഇല്ലാത്ത ആളുകളാണ് ഈ കേന്ദ്രം നടത്തി വന്നത്.. കോടതി പറഞ്ഞു.. ‌‌‌
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദുർമന്ത്രവാദത്തിലൂടെ ലഹരിവിമുക്തി; രോഗികളെ ക്രൂരമായി പീഡിപ്പിച്ച സഹോദരങ്ങൾക്ക് 7 വർഷം കഠിന തടവ്
Next Article
advertisement
Love Horoscope Nov 4 | മാനസിക സംതൃപ്തി അനുഭവപ്പെടും; ബന്ധങ്ങൾ ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 4 | മാനസിക സംതൃപ്തി അനുഭവപ്പെടും; ബന്ധങ്ങൾ ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് സന്തോഷകരമായ നിമിഷങ്ങൾ

  • തുലാം രാശിക്കാർക്ക് ചില തടസ്സങ്ങളോ പിരിമുറുക്കമോ നേരിടേണ്ടി വന്നേക്കാം

  • കുംഭം രാശിക്കാർക്ക് ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.

View All
advertisement