ഇന്റർഫേസ് /വാർത്ത /Crime / പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 32 കാരന് എട്ട് വർഷം തടവും 35,000 രൂപ പിഴയും

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 32 കാരന് എട്ട് വർഷം തടവും 35,000 രൂപ പിഴയും

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസിൽ കേസിൽ 32 കാരന് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു. പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽക്കണം. സുധി എന്ന യുവാവാണ് കേസിലെ പ്രതി.

2021 ഫെബ്രുവരി പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പുറത്തിറങ്ങിയ കുട്ടിയെ അയൽവാസിയായ പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു.

Also Read- തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്; ചുറ്റിക കൊണ്ട് അടിച്ചത് മരണകാരണം മകൾ തിരിച്ചു വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ യുവാവിന്റെ വീട്ടില്‍ ലൈറ്റ് കണ്ട് അവിടേക്ക് എത്തി. ഈ സമയത്ത് പ്രതി കുട്ടിയെ മടിയിൽ ഇരുത്തി മൊബൈലിൽ വീഡിയോകൾ കാണിക്കുന്നത് കണ്ടു. ഇതിൽ ഷുഭിതനായി കുട്ടിയുടെ അച്ഛനും പ്രതിയുമായി പിടിവലി നടക്കുകയും പ്രതി മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥരായ ആർ.രതീഷ്, എസ്.ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.

First published:

Tags: Pocso, Pocso case