പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ 32കാരി അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ

Last Updated:

ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനിടെയാണ് താൻ പഠിപ്പിക്കുന്ന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായി അധ്യാപിക അടുപ്പത്തിലായത്

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ അധ്യാപികയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ 32 കാരി ഹെപ്സിബയാണ് അറസ്റ്റിലായത്. ചെന്നൈ സ്വദേശികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹെപ്സിബ നേരത്തെ ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ഇതിനിടെയാണ് താൻ പഠിപ്പിക്കുന്ന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായി അടുപ്പത്തിലായത്.
അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. 17 കാരനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പൊലീസിനും വീട്ടുകാർക്കും മനസിലാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇരവരും നാടുവിട്ടത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതോടെ ആശങ്കയിലായ രക്ഷിതാക്കൾ സ്കൂളിലെത്തി അന്വേഷിച്ചെങ്കിലും കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം ലഭിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അന്വേഷണത്തിൽ ഹെപ്സിബയും അതേ ദിവസം സ്‌കൂളിൽ വന്നില്ലെന്ന് കണ്ടെത്തി. ഇരുവരുടെയും മൊബൈൽ നെറ്റ്‌വർക്കുകൾ പരിശോധിച്ചപ്പോൾ കോയമ്പത്തൂർ ജില്ലയിലെ കാരമടയിലാണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement
പൊലീസ് ചോദ്യം ചെയ്തപ്പോൾ വിനോദ യാത്രക്ക് വന്നതാണെന്നാണ് അധ്യാപിക പറഞ്ഞത്. യാത്ര പോകാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഇത് പ്രകാരമാണ് വിദ്യാർത്ഥിയെത്തിയതെന്നും മറ്റ് ബന്ധമില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇരുവരെയും ചെന്നൈയിൽ എത്തിച്ച പൊലീസ് ഹെപ്സിബയ്ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ 32കാരി അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement