വീടിന്റെ കതക് ചവിട്ടി തുറന്ന് വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
രാത്രി 10.30-ഓടെ വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് മറ്റുള്ളവർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈ.എസ്.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജെ.എസ്.പ്രവീൺ, ജി.എസ്.ഐ. ബിജിരാജ്, സലിം, സി.പി.ഒ. ഷംനാദ്, ഷൈൻരാജ് എന്നിവർചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
Varkala,Thiruvananthapuram,Kerala
First Published :
January 16, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന്റെ കതക് ചവിട്ടി തുറന്ന് വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ