ചിത്തിര മാസം ജനിച്ച കുട്ടി ദോഷമെന്ന് ജ്യോതിഷൻ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു

Last Updated:

കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലപാതകം

ചിത്തിര മാസം ജനിച്ച കുട്ടി ദോഷമെന്ന് ജ്യോതിഷൻ പറഞ്ഞിന് കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു. തമിഴ്നാട് അരിയല്ലൂരിലാണ് നടുക്കുന്ന സംഭവം. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ്‌ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തുവിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിയിൽ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ചിത്തിര മാസത്തിൽ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാൾ സമ്മതിച്ചു.
മൂന്നു ദിവസം മുൻപാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കികൊന്നതായി വ്യക്തമായത്. ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചിത്തിര മാസം ജനിച്ച കുട്ടി ദോഷമെന്ന് ജ്യോതിഷൻ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു
Next Article
advertisement
Thiruvonam Bumper Lottery 2025|നാളെയാണ് നാളെയാണ് നാളെ; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
Thiruvonam Bumper Lottery 2025|നാളെയാണ് നാളെയാണ് നാളെ; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
  • 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ

  • 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം

  • ജിഎസ്ടി വർധനവിന് മുൻപ് വിറ്റ 75 ലക്ഷം ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചില്ല

View All
advertisement