കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറില്‍ നിന്നും 40 ലക്ഷം കവർന്നു

Last Updated:

കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന നിലയിലാണ്. ബൈക്കിലെത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

News18
News18
കോഴിക്കോട്ട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിന്റെ ചില്ല് തകര്‍ത്താണ് വാഹനത്തിനുള്ളില്‍ ചാക്കില്‍ സൂക്ഷിച്ച പണം അപഹരിച്ചത്. ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നല്‍കിയത്. കെയര്‍ ലാന്റ് അശുപത്രിയുടെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 40.25 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന നിലയിലാണ്. ബൈക്കിലെത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
റഹീസിന്റെ ഭാര്യപിതാവിന്റെ കച്ചവടസ്ഥാപനം വിറ്റപ്പോള്‍ ലഭിച്ച പണം അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ റഹീസിനെ ഏല്‍പ്പിയ്ക്കുകയായിരുന്നുവെന്ന് അമ്മ സുഹ്‌റ പറഞ്ഞു. ഭാര്യ പിതാവ് നിര്‍ദേശിച്ചയാള്‍ക്ക് പണം കൈമാറാനാണ് പൂവാട്ടുപറമ്പിലേക്ക് പോയത്. ആശുപത്രി പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി പണം ഏറ്റു വാങ്ങാനെത്തിയ ആളെ കാണാന്‍ റഹീസ് പോയി. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിഞ്ഞത്.
പണത്തിന്റ ഉറവിടം, ഇത്രയധികം പണം ചാക്കിനുള്ളില്‍ എന്തിന് സൂക്ഷിച്ചു, ബൈക്കിലെത്തിയവര്‍ കൊണ്ടുപോയ ചാക്കിലുള്ളത് പണം തന്നെയാണോ തുടങ്ങി നിരവധി സംശയങ്ങളാണ് പൊലീസിനുള്ളത്. റഹീസിനെ വിശദമായി ചോദ്യം ചെയ്തുവരുന്ന പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറില്‍ നിന്നും 40 ലക്ഷം കവർന്നു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement