പത്തനംതിട്ടയിൽ പ്രവാസി ദമ്പതികളുടെ വീട്ടിൽ നിന്നും അരക്കോടിയിലേറെ രൂപയുടെ സ്വർണം മോഷണം പോയി
- Published by:Nandu Krishnan
- news18-malayalam
Last Updated:
വീടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു
പത്തനംതിട്ടയിൽ പ്രവാസി ദമ്പതികളുടെ വീട്ടിൽ നിന്നും അരക്കോടിയിലേറെ രൂപയുടെ സ്വർണം മോഷണം പോയി. പന്തളം കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിൽ നിന്നാണ് 50 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്.ബിജുവിന്റെ മാതാവ് ഓമന മാത്രമാണ് ഈ വീട്ടിൽ താമസം. രാത്രികാലങ്ങളിൽ ഇവർ അടുത്തുള്ള മൂത്തമകന്റെ വീട്ടിലേക്ക് പോകാറാണ് പതിവ്.
ഇന്ന് രാവിലെ തിരികെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ ഓമന കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ബിജുവിന്റെ ഭാര്യയുടെ 50 പവൻ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ പന്തളം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
Pathanamthitta,Kerala
First Published :
Jan 29, 2026 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ പ്രവാസി ദമ്പതികളുടെ വീട്ടിൽ നിന്നും അരക്കോടിയിലേറെ രൂപയുടെ സ്വർണം മോഷണം പോയി










