കൊല്ലം: യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച് (chain snatching) കടന്നു കളഞ്ഞ പ്രതി പിടിയില്‍. 60 വയസുകാരനായ ജമാലുദീനെയാണ് പുനലൂര്‍ പോലീസ് (police) അറസ്റ്റ് ചെയ്തതു
ചന്ദനശേരി വയലിനോട് ചേര്‍ന്നുള്ള ഭാഗത്ത് സ്ഥിരമായി പശുവിന് തീറ്റിക്കായി പുല്ല് അറുക്കുവാനായി വരുന്ന പ്രതി ജോലിക്ക് പോകുന്ന യുവതിയെ ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു.
ശനിയാഴ്ച രാവിലെ ഇത് വഴി വന്ന യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി പ്രതി മാല പൊട്ടിച്ച് സ്കൂട്ടര്‍ എടുത്ത് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. പുനലൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊട്ടിച്ചെടുത്ത മാല ഇയാള്‍ ഇടമണ്‍ കൈലാത്ത് ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനത്തില്‍ മുപ്പതിനായിരം രൂപയ്ക്ക് പണയം വെച്ചിരുന്നു. ഇയാള്‍ പണയം വച്ച സ്വര്‍ണവും 30000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സമാന സംഭവങ്ങളില്‍ ഏതെങ്കിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐ മാരായ ഹരീഷ്, അജികുമാര്‍,ജീസ് മാത്യു,എ എസ് ഐ മാരായ രാജന്, അമീന് സി.പി.ഒ മാരായ അജീഷ്, ഗിരീഷ്, ഉമേഷ് എന്നിവര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Arrest | മോര്‍ഫുചെയ്ത ഫോട്ടോ കാണിച്ച് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണംതട്ടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ മോര്‍ഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍(Arrest). എറണാകുളം പാനായിക്കുളം പൊട്ടന്‍കുളം പി.എസ്.അലക്സ്(23), പന്തളം പൂഴിക്കാട് മെഡിക്കല്‍ മിഷന് ആശുപത്രിക്കുസമീപം നിര്മാല്യത്തില് അജിത്ത്(21), പന്തളം കുരമ്പാല പുന്തലപ്പടിക്കല്‍ പ്രണവ് കുമാര്‍(21)എന്നിവരാണ് അറസ്റ്റിലായത്.
നവമാധ്യമംവഴി പെണ്‍കുട്ടിയുമായി ഒന്നാംപ്രതി അലക്സ് സൗഹൃദം സ്ഥാപിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ പിണക്കം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ഫോട്ടോ കൈക്കലാക്കുകയായിരുന്നു. ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Kerala police