11 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച 69കാരനായ റിട്ട. റെയിൽവേ പൊലീസ് ഓഫീസർക്ക് 75 വർഷം കഠിനതടവ്
- Published by:Rajesh V
- news18-malayalam
Last Updated:
വീട്ടുമുറ്റത്തു കളിക്കാൻ എത്തിയിരുന്ന പെൺകുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും വീടിനോട് ചേർന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്
പത്തനംതിട്ട: പതിനൊന്ന് വയസ്സുകാരികളായ പെൺകുട്ടികളെ പീഡിപ്പിച്ച റിട്ടയേർഡ് റെയിൽവേ പൊലീസ് ഓഫീസർക്ക് 75 വർഷം കഠിനതടവും നാലരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അടൂർ കൊടുമൺ ഐക്കാട് സ്വദേശി 69കാരനായ സുരേന്ദ്രനെയാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.
കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായാണ് 75 വർഷം കഠിന തടവും 4,50,000 രൂപ പിഴയും ശിക്ഷിച്ചത്. പ്രതിയുടെ കൊടുമൺ ഐക്കാട്ടുള്ള വീട്ടിൽ വച്ചാണ് പെൺകുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയത്.
വീട്ടുമുറ്റത്തു കളിക്കാൻ എത്തിയിരുന്ന പെൺകുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും വീടിനോട് ചേർന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്.
Location :
Adoor,Pathanamthitta,Kerala
First Published :
May 24, 2024 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
11 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച 69കാരനായ റിട്ട. റെയിൽവേ പൊലീസ് ഓഫീസർക്ക് 75 വർഷം കഠിനതടവ്