കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വാർഡനുൾപ്പടെ ഏഴ് പേർ കസ്റ്റഡിയിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഫോണിൽ നിന്നും വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ കണ്ടെത്തി
ഹൈദരാബാദ്: എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ വാർഡനുൾപ്പടെ ഏഴ് പേർ കസ്റ്റഡിയിൽ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ നിർദേശിച്ചു.
കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്. സംഭവത്തിൽ ഹോസ്റ്റലിലെ പാചകക്കാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലാണ്. ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ ഒരു വിദ്യാർത്ഥിനി ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഫോണിൽ നിന്നും വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു. കോളേജ് മാനേജ്‌മെന്‍റിനെ വിഷയം അറിയിച്ചിട്ടും നടപടിയുണ്ടാവാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌വല്ലെരു എഞ്ചിനീയറിംഗ് കോളേജിലും ഇത്തരത്തിൽ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
Location :
Hyderabad,Telangana
First Published :
January 04, 2025 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വാർഡനുൾപ്പടെ ഏഴ് പേർ കസ്റ്റഡിയിൽ