കുവൈത്ത് ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ്; 1425 മലയാളികൾക്കെതിരെ അന്വേഷണം; കേരളത്തിൽ 20 കേസ്

Last Updated:

തട്ടിപ്പ് നടത്തിയ 1425 മലയാളികളിൽ 700 ഓളംപേർ നഴ്സുമാരാണെന്നാണ് കണ്ടെത്തൽ

News18
News18
കുവൈത്തിലെ ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ് നടത്തി മുങ്ങിയ 1425 മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. ഗൾഫ് ബാങ്കിൽ നിന്നും ലോൺ നേടിയ ശേഷം അവിടെ നിന്നും മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. തട്ടിപ്പ് നടത്തിയ 1425 മലയാളികളിൽ 700 ഓളംപേർ നഴ്സുമാരാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഇതുവരെ ഇരുപതോളം കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കും
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കുവൈറ്റിലെ മിനിസ്റ്റർ ഓഫ് ഹെൽത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന 700 ഓളം പേർ കുറ്റാരോപിതരാണ്. ഗൾഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മലയാളികള്‍ മുങ്ങിയത്. 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് പലരും ലോണെടുത്തത്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി.
ഒരു മാസം മുൻപാണ് കേരളത്തിൽ ഗൾഫിൽ നിന്നും ബാങ്ക് തട്ടിപ്പിന്റെ കഥയുമായി ബാങ്ക് അധികൃതർ എത്തിയത്. കഴിഞ്ഞമാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ സംസ്ഥാന പൊലീസ് മേധാവികളെ കണ്ടു. പിന്നീട് ഡിജിപി നിർദ്ദേശിച്ച പ്രകാരമാണ് കേസെടുത്തത്. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കം നൽകിയാണ് പരാതി രജിസ്റ്റർ ചെയ്തതിരിക്കുന്നത്. 2020 -22 കാലത്ത് ബാങ്കിൽ നിന്നും ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്.
advertisement
ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ടു കോടി രൂപവരെ ലോണെടുത്ത് പലരും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എറണാകുളം കോട്ടയം ജില്ലാ വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക. ബാങ്കിനെ കബളിപ്പിച്ചു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ നിലവിൽ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ഇടനിലക്കാരായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുവൈത്ത് ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ്; 1425 മലയാളികൾക്കെതിരെ അന്വേഷണം; കേരളത്തിൽ 20 കേസ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement