ലൈംഗികാതിക്രമം പതിവാക്കിയ അറുപതുകാരനെ ഒത്തുചേർന്ന് കൊലപ്പെടുത്തി കത്തിച്ച 8 സ്ത്രീകൾ അറസ്റ്റിൽ

Last Updated:

വിധവകളും വയോധികരുമായ സ്ത്രീകളടക്കമുള്ളവരോട് ലൈംഗികാതിക്രമം പതിവാക്കിയ വ്യക്തിയെ ആണ് സ്ത്രീകൾ ഒത്തുചേർന്ന് കൊലപ്പെടുത്തിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലൈംഗികാതിക്രമം പതിവാക്കിയ അറുപതുകാരനെ ഒത്തുചേർന്ന് കൊലപ്പെടുത്തി കത്തിച്ച 8 സ്ത്രീകൾ അറസ്റ്റിൽ. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. തുടർച്ചയായ ഇയാളുടെ മോശം പെരുമാറ്റവും ലൈംഗികാതിക്രമവും കാരണമാണ് സ്ത്രീകളുടെ പ്രതികാര നടപടി.
കുയിഹുരു ഗ്രാമവാസിയായ കാംബി മാലിക് ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂൺ 2 ന് കാംബിയുടെ കുടുംബം സ്ഥലത്തില്ലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. കാംബിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മോഹന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്ത് നിന്ന് കാംബിയുടെ പകുതി കത്തിയ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വീട്ടിൽ തനിച്ചായിരുന്നപ്പോൾ കാംബി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു.
advertisement
കാംബിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ വളരെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. ഗ്രാമത്തിലെ നിരവധി സ്ത്രീകളെ, പ്രത്യേകിച്ച് വിധവകളെയും പ്രായമായ സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾക്കെതിരെ പരാതികളുയർന്നിരുന്നു. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും അയാൾ തന്റെ സ്വഭാവം തുടർന്നു. ഭയവും അപമാനവും കാരണം ഗ്രാമയോഗങ്ങളിൽ ഈ വിഷയം തുറന്നുപറയാനോ ഉന്നയിക്കാനോ പലരും മടിച്ചു.ലൈംഗികാതിക്രമങ്ങൾക്കൊപ്പം കാംബി മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിയതായി പറയുന്നു.കൊലപാതകത്തിന് പിന്നിലെന്താണെന്നുള്ള
കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികാതിക്രമം പതിവാക്കിയ അറുപതുകാരനെ ഒത്തുചേർന്ന് കൊലപ്പെടുത്തി കത്തിച്ച 8 സ്ത്രീകൾ അറസ്റ്റിൽ
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement