ജാമ്യത്തിലിറങ്ങി മുങ്ങി; 58 വര്‍ഷം മുമ്പുള്ള പോത്ത് മോഷണ കേസിലെ പ്രതി 80-ാം വയസിൽ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഇയാൾക്ക് 22 വയസുള്ളപ്പോളാണ് മോഷണം നടത്തിയത്.
കല്‍ബുര്‍ഗി: 58 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ 80 കാരന്‍ അറസ്റ്റില്‍. കർണാടകയിലെ ബീദാര്‍ പോലീസാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് 22 വയസുള്ളപ്പോളാണ് മോഷണം നടത്തിയത്.
കിഷന്‍ ചന്ദാര്‍, ഗണപതി വിതല്‍ വാഗ്മോര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. 1965ല്‍ കർണാടകയിലെ ബാല്‍കി താലൂക്കിലെ മെഹ്കര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും രണ്ട് പോത്തുകളെയും ഒരു കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇരുവരും. മുരളീധര്‍ റാവു കുല്‍ക്കര്‍ണി എന്നയാളുടെ വീട്ടില്‍ നിന്നുമാണ് പോത്തുകളെ മോഷ്ടിച്ചത്. അന്ന് മുരളീധര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് കോടതി സമന്‍സുകള്‍ അയച്ചെങ്കിലും ഇവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
advertisement
ഒന്നാം പ്രതിയായ കിഷന്‍ ചന്ദാര്‍ 2006ല്‍ മരിച്ചു. തുടര്‍ന്ന്, പോലീസ് ഇതിനെ തീര്‍പ്പാകാത്ത കേസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പിന്നീട് ബീദാര്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകം സംഘം രണ്ടാം പ്രതിയായ ഗണപതി വിതല്‍ വാഗ്മോറിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇയാൾ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലുള്ള ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Location :
Karnataka
First Published :
September 13, 2023 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജാമ്യത്തിലിറങ്ങി മുങ്ങി; 58 വര്‍ഷം മുമ്പുള്ള പോത്ത് മോഷണ കേസിലെ പ്രതി 80-ാം വയസിൽ അറസ്റ്റിൽ