• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനേഴുകാരിയെ ഏഴുവർഷമായി പീഡിപ്പിച്ചുവന്ന കെഎസ്ആർടിസി ജീവനക്കാരനായ 55കാരൻ അറസ്റ്റില്‍

പതിനേഴുകാരിയെ ഏഴുവർഷമായി പീഡിപ്പിച്ചുവന്ന കെഎസ്ആർടിസി ജീവനക്കാരനായ 55കാരൻ അറസ്റ്റില്‍

പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഇയാൾ 10 വയസ്സ് മുതൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു

  • Share this:

    തിരുവനന്തപുരം: പോക്സോ കേസിൽ കെഎസ്ആർടിസി  ജീവനക്കാരൻ അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് അറസ്റ്റിലായത്. ഇയാൾ പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസർ കൂടിയാണ്.

    Also Read- കൊല്ലത്ത് മരിച്ച യുവതിയെ പരിചയപ്പെട്ടത് ബീച്ചില്‍ വച്ച്; ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചെന്ന് മൊഴി

    പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഇയാൾ 10 വയസ്സ് മുതൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ടതോടെ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ കൗൺസിലിംഗിൽ കുട്ടി ശാരീരികമായി ചൂഷണം ചെയ്തിരുന്ന വിവരം വെളിപ്പെടുത്തുകയുമായിരുന്നു.

    Also Read- വായില്‍ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

    തുടർന്ന് കുട്ടിയുടെ മൊഴിയുടെയും രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ ആയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

    Published by:Rajesh V
    First published: