കറിയുടെ അളവിനെ ചൊല്ലി തർക്കം; വിവാഹ വസ്ത്രമെടുക്കാനെത്തിയ സംഘവും ഹോട്ടൽ ജീവനക്കാരും കട്ടപ്പനയില്‍ തമ്മിലടിച്ചു

Last Updated:

ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം ‌കുടുംബത്തെ മർദിക്കുകയായിരുന്നുവെന്നാണ് സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്

ഭക്ഷണത്തെ ചൊല്ലിയുള്ള സംഘർഷം കേരളത്തിൽ വർധിക്കുകയാണ്
ഭക്ഷണത്തെ ചൊല്ലിയുള്ള സംഘർഷം കേരളത്തിൽ വർധിക്കുകയാണ്
ഹോട്ടലിൽ കറിയുടെ അളവ് കുറഞ്ഞുവെന്ന പേരിൽ വീണ്ടും തമ്മിലടി. ഇത്തവണ ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും ഹോട്ടൽ ജീവനക്കാരനും പരിക്കേറ്റു. കട്ടപ്പന പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് അടിപൊട്ടിയത്.
സംഭവം ഇങ്ങനെ. വിവാഹ വസ്ത്രം എടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തി. പാത്രത്തിൽ കറികളുടെ അളവ് കുറവായിരുന്നതിനാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനോട് ഹോട്ടൽ ജീവനക്കാരൻ അനിഷ്ടം കാട്ടിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി.
പിന്നാലെ ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം ‌കുടുംബത്തെ മർദിക്കുകയായിരുന്നുവെന്നാണ് സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയ വീട്ടുകാർക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ യുവാക്കൾ ടേബിളുകൾക്ക് ഇടയിൽ കുടുക്കിയിട്ട് തന്നെ മർദിച്ചുവെന്നാണ് ഹോട്ടൽ ജീവനക്കാരൻ ആരോപിക്കുന്നത്.
advertisement
സംഘർഷത്തിൽ പ്രതിശ്രുത വരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാരിൽ ഒരാൾക്കും പരിക്കുണ്ട്. സംഭവം അറിഞ്ഞെത്തിയ കട്ടപ്പന പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിച്ചത്. പരിക്കേറ്റവരെ ചികിത്സക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും സംഘർഷമുണ്ടായി. പൊലീസെത്തി രണ്ടു കൂട്ടരെയും വെവ്വേറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കറിയുടെ അളവിനെ ചൊല്ലി തർക്കം; വിവാഹ വസ്ത്രമെടുക്കാനെത്തിയ സംഘവും ഹോട്ടൽ ജീവനക്കാരും കട്ടപ്പനയില്‍ തമ്മിലടിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement