പൊലീസിനോട് പീഡനവിവരം പറയുന്നതിനിടെ പെൺകുട്ടി മുമ്പ് നടന്നതും വെളിപ്പെടുത്തി; യുവാവിനൊപ്പം 57കാരനും പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ അഞ്ചുവർഷം മുമ്പ് പീഡിപ്പിച്ച 57കാരന്റെ പേരും 17കാരി വെളിപ്പെടുത്തി
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പൊലീസിനോട് പറയുന്നതിനിടെ, അഞ്ചുവർഷം മുമ്പ് പീഡിപ്പിച്ച 57കാരന്റെ പേരും 17കാരി വെളിപ്പെടുത്തി. രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത് (20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്.
ഫെബ്രുവരി 9ന് രാത്രിയാണ് കൃഷ്ണജിത്ത് പെൺകുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസിൽകയറ്റി ഇയാൾ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയിൽനിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തിരച്ചിലിൽ പ്രതി തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
advertisement
വിവരങ്ങൾ പൊലീസിനോട് പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. 2020ലാണ് സംഭവം. ഏഴാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗൺസിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പൊലീസ് ഉടനടി പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Location :
Thiruvalla (Tiruvalla),Pathanamthitta,Kerala
First Published :
April 04, 2025 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനോട് പീഡനവിവരം പറയുന്നതിനിടെ പെൺകുട്ടി മുമ്പ് നടന്നതും വെളിപ്പെടുത്തി; യുവാവിനൊപ്പം 57കാരനും പിടിയിൽ