തട്ടിക്കൊണ്ടുപോയ നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; അക്രമികൾക്കായി തിരച്ചിൽ

Last Updated:

പൊള്ളലേറ്റ നിലയിലാണ് സൂരജിനെ വനത്തിൽ നിന്നു കണ്ടെത്തിയതെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്

മുംബൈ: തട്ടിക്കൊണ്ടു പോകപ്പെട്ട നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ഐഎൻഎസ് കോയമ്പത്തൂര്‍ ഉദ്യോഗസ്ഥനായ ഝാർഖണ്ഡ് റാഞ്ചി സ്വദേശി സ്വദേശി സൂരജ് കുമാർ ഡൂബെ (27) ആണ് മരിച്ചത്. അജ്ഞാത വ്യക്തികൾ തട്ടിക്കൊണ്ടു പോയ ഇയാളെ മഹാരാഷ്ട്രയിലെ പല്ഗറിൽ വനമേഖലയിൽ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തട്ടിക്കൊണ്ടു പോയവരുടെ ആവശ്യങ്ങൾ അംഗീകരിക്കരപ്പെടാതെ പോയതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ചെന്നൈ എയർപോർട്ടിന് സമീപത്ത് നിന്നാണ് നാവികനായ സൂരജിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് മഹാരാഷ്ട്രയിലെ വനമേഖലകളിലെത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ബന്ധുക്കളെ വിളിച്ച് പത്ത് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരസിക്കപ്പെട്ടു. ഈ ദേഷ്യത്തിലാണ് യുവാവിനെ ജീവനോടെ തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം ഇയാളെ കാട്ടിൽ മരിക്കാൻ വിട്ടിട്ട് പ്രതികൾ കടന്നു കളയുകയും ചെയ്തു.
advertisement
പൊള്ളലേറ്റ നിലയിലാണ് സൂരജിനെ വനത്തിൽ നിന്നു കണ്ടെത്തിയതെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ ധഹനുവിലെ ഒരു ആശുപത്രിയിലെത്തിച്ചു, എന്നാൽ നില വഷളായതോടെ ഐഎൻഎസ് അശ്വനിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് പല്ഗർ എസ്പി ദത്തത്രയ് ഷിണ്ടെ അറിയിച്ചത്.
സമാന സംഭവം: 
ചെന്നൈയിൽ നടന്ന മറ്റൊരു സംഭവത്തിൽ  പ്രണയിനിയിയെും അവരുടെ അമ്മയെയും കത്തിച്ചു കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്നാട് കൊറുക്കപേട്ട് സ്വദേശി ഭൂപാലൻ (31) ആണ് 26കാരിയായ യുവതിയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. കരാർ ടെക്നീഷ്യനായ യുവാവും ചെന്നൈ കോർപ്പറേഷൻ ജീവനക്കാരിയായ യുവതിയും തമ്മിൽ ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈയടുത്ത് മറ്റൊരാളുമായി യുവതിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. ഇതിന്‍റെ ദേഷ്യമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസ് നിഗമനം.
advertisement
'കാമുകിയുടെ വിവാഹനിശ്ചയം നടന്നുവെന്ന് അറിഞ്ഞ ഭൂപാലൻ, ഒരു കാൻ മണ്ണെണ്ണയുമായി അവരുടെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു' എന്നാണ് പൊലീസ് പറയുന്നത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും കത്തിക്കരിഞ്ഞ ശരീരങ്ങളാണ് കാണാനായതെന്നും പൊലീസ് വ്യക്തമാക്കി.
'പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിലാകെ മണ്ണെണ്ണ പരന്ന നിലയിലായിരുന്നു. നടപടിക്രമങ്ങൾ അനുസരിച്ച് മൂന്ന് പേരെയും തിരിച്ചറിഞ്ഞ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി' എന്നാണ് പൊലീസ് വ്യക്തമാക്കിയത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കാനും സംഭവസ്ഥലത്ത് കണ്ടെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തട്ടിക്കൊണ്ടുപോയ നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; അക്രമികൾക്കായി തിരച്ചിൽ
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement