ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Last Updated:

മുൻവൈരാഗ്യം തീർക്കുന്നതിനായാണ് പ്രതി ഇത്തരമൊരു ഹീനകൃത്യം നടത്തിയതെന്നാണ് കുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്

ഭോപ്പാൽ: ലൈംഗിക പീഡനക്കേസിൽ ജയിലിലായിരുന്ന പ്രതി, ജാമ്യത്തിൽ പുറത്തിറങ്ങി അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറേനയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയെ ലൈംഗികമായി അതിക്രമിച്ച കുറ്റത്തിനായിരുന്നു പ്രതി ജയിലിലായത്. ആറുമാസത്തെ തടവിന് ശേഷം ജാമ്യം നേടിയ പുറത്തിറങ്ങിയ ശേഷമാണ് ക്രൂരകൃത്യം നടത്തിയത്.
സബൽഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിക്രമം അരങ്ങേറിയത്. സംഭവത്തിൽ ബണ്ടി രാജക് (36) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട അഞ്ചുവയസുകാരിയെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചപ്പോഴാണ് ഗ്രാമത്തിലെ അതിർത്തിമേഖലയോട് ചേർന്നുള്ള ഒരു ഫാം ഹൗസിൽ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. സബൽഗഡ് സ്റ്റേഷൻ ഇൻ ചാർജ് നരേന്ദ്ര ശർമ്മ അറിയിച്ചു.
advertisement
ഇതിന് പിന്നാലെയാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അധികം വൈകാതെ തന്നെ അന്വേഷണം ആരംഭിച്ചു, ഇതിന് തുടർച്ചയായാണ് ബണ്ടിയുടെ അറസ്റ്റുണ്ടാകുന്നത്. മുൻവൈരാഗ്യം തീർക്കുന്നതിനായാണ് പ്രതി ഇത്തരമൊരു ഹീനകൃത്യം നടത്തിയതെന്നാണ് കുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്. അതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ രോഷകുലരായ നാട്ടുകാർ പ്രതിയുടെ വീട് തകർക്കാൻ ശ്രമിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
advertisement
പിന്നാലെ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഇരയുടെ കുടുംബവും നാട്ടുകാരുമടക്കം റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ ആറുമാസം ജയിലില്‍ കഴിഞ്ഞ ബണ്ടി, പത്ത് ദിവസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
പ്രതി കുറ്റം സമ്മതിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. ഇതിന് പുറമെ പോക്സോ വകുപ്പ് പ്രകാരവും പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവും വിവിധ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
advertisement
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ  ആദിവാസിയായ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ആദിവാസി പെണ്‍കുട്ടിയേയും അച്ഛനേയും ബന്ധുവായ നാലു വയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement