പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന് പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം

Last Updated:

കൃത്യത്തിന് ശേഷം കിച്ചു ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം. പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് വീട്ടുകാർ വിലക്കിയ കിച്ചു(30) എന്ന യുവാവാണ് പുലർച്ചെ പെൺകുട്ടിയുടെ വീടിനുള്ളിൽ പാമ്പിനെ ഇട്ടത്. സംഭവത്തിൽ കോടന്നൂർ സ്വദേശി കിച്ചു പോലീസ് പിടിക്കൂടി.വൈരാഗ്യം മൂലം കഴിഞ്ഞദിവസം പുലർച്ചെയാണ് പെൺകുട്ടിയുടെ വീടിനുള്ളിൽ പാമ്പിനെ ഇട്ടത്.
വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ മകളെ കിച്ചു ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനെ തു‍ടർന്ന് രണ്ട് മൂന്ന് തവണ വിലക്കിയിരുന്നു. പിന്നാലെ കാട്ടക്കട പോലീസിൽ പരാതി നല്‍കിയിരുന്നു. പരാതിയിൽ കിച്ചുവിനെ സറ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീതും നൽകിയിരുന്നു. അതിന്റെ പകയിലാണ് ഈ ക്രൂര കൃത്യം നടത്തിയത്. കൃത്യത്തിന് ശേഷം കിച്ചു ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു. ഐപിസി 307 പ്രകാരം പ്രതിക്കെതിരെ കേസെടുത്തു
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന് പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement