പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം കഠിന തടവും 10000 രൂപ പിഴയും
- Published by:Arun krishna
- news18-malayalam
Last Updated:
പ്രതി കുട്ടിയുടെ വീട്ടിൽ നിന്നും കഴിക്കാൻ ഭക്ഷണം പാത്രത്തിൽ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ച് വാങ്ങാൻ കുട്ടി പ്രതിയുടെ വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം നടന്നത്
തിരുവനന്തപുരം; പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും.ആയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് കൂടുതൽ അനുഭവിക്കണം.
2021 ഓഗസ്റ്റ് 13 ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പ്രതി കുട്ടിയുടെ വീട്ടിൽ നിന്നും കഴിക്കാൻ ഭക്ഷണം പാത്രത്തിൽ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ച് വാങ്ങാൻ കുട്ടി പ്രതിയുടെ വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം നടന്നത്. പ്രതി കുട്ടിയെ കടന്നു പിടിച്ച് സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിച്ചു. കുട്ടി പ്രതിയെ തള്ളിയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. തുടർന്ന് ആയിരൂർ പോലീസിൽ പരാതിപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.കേസിൽ പതിനാല് സാക്ഷികളെ വിസ്തരിച്ചു. പതിമൂന്ന് രേഖകൾ ഹാജരാക്കി.ആയിരുർ എസ് ഐയായിരുന്ന ആർ.സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കിയാൽ കുട്ടിക്ക് നൽക്കണമെന്നും ഉത്തരവിലുണ്ട്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 08, 2023 6:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം കഠിന തടവും 10000 രൂപ പിഴയും