അരുൺ തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഷീബ പോലീസിനോട് പറഞ്ഞത്

Last Updated:

കാമുകന്റെ നേരെ ആസിഡ് ഒഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി.

അറസ്റ്റിലായ ഷീബ
അറസ്റ്റിലായ ഷീബ
തൊടുപുഴ: ആസിഡ് ആക്രമണത്തിൽ (Acid Attack) കാഴ്ച നഷ്ടപ്പെട്ട യുവാവിനെതിരെ അറസ്റ്റിലായ അടിമാലി (Adimali) സ്വദേശിനി ഷീബയുടെ (Sheeba) മൊഴി. കാമുകന്റെ നേരെ ആസിഡ് ഒഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ ഷീബയുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
അടുപ്പത്തിലായിരുന്ന സമയത്ത് അരുണ്‍ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേര്‍ത്തിരുന്നെന്നും ഇത് വിളിച്ച്‌ കിട്ടിയെങ്കിലും അരുണ്‍ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതുസംബന്ധിച്ച്‌ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഒരു ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി അരുണ്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് ഷീബ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
advertisement
കാമുകനായ അരുണിന് നേരെ ആസിഡൊഴിച്ച ശേഷം ഷീബ നേരെ പോയത് ഭര്‍തൃവീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടര്‍ന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭര്‍ത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടര്‍ന്ന് ആര്‍ക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.
advertisement
അതേസമയം ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. തുടര്‍ന്ന് പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിന് ശേഷമാണ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അരുൺ തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഷീബ പോലീസിനോട് പറഞ്ഞത്
Next Article
advertisement
Gold Rate: സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ; നിരക്ക് അറിയാം
Gold Rate: സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ; നിരക്ക് അറിയാം
  • സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

  • രണ്ടു ദിവസംകൊണ്ട് സ്വർണവിലയിൽ 4,080 രൂപയുടെ ഇടിവ് രേഖപ്പെടുത്തി

  • രാജ്യാന്തര സ്വർണവില 4,381 ഡോളറിൽ നിന്നും 4,009.80 ഡോളറായി കുറഞ്ഞു

View All
advertisement