വീട്ടില്‍കയറി 19കാരിയെ കഴുത്തറു​ത്ത്​ കൊന്നശേഷം​ യുവാവ്​ തൂങ്ങിമരിച്ചു

Last Updated:

സ്വകാര്യ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ (karnataka) 19കാരിയെ കഴുത്തറുത്ത്​ ​കൊലപ്പെടുത്തിയ ശേഷം യുവാവ്​ ആത്മഹത്യ (Suicide) ചെയ്​തു. ജിഗനി സ്വദേശിനിയായ ഡി. സിഞ്​ജനയാണ് കൊല്ലപ്പെട്ടത്.​ 21കാരനായ കിഷോർ കുമാർ സിഞ്​ജനയെ വീട്ടിലെത്തി കൊല​പ്പെടുത്തിയ ശേഷം അതേ മുറിയിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.
സ്വകാര്യ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്​ സിഞ്​ജന. ഒറ്റമകളാണ്​ സിഞ്​ജന. പിതാവ്​ ദോദയ്യ പ്രദേശത്തുതന്നെ ഹാർഡ്​വെയർ കട നടത്തിവരികയാണ്​. കിഷോർ കുമാർ പ്രദേശത്തെ ഒരു​ ഗോഡൗണിലെ ഡ്രൈവറാണ്​. സിഞ്​ജനയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്താണ്​​ സംഭവം. വൈകിട്ട്​ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സിഞ്​ജന. കഴുത്തറുത്തായിരുന്നു കൊലപാതകം. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കിഷോർ. സിഞ്ജന പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്​ കൊലപാതകം നടന്നതെന്ന്​ പൊലീസ്​ പറഞ്ഞു.
advertisement
മറ്റൊരു ദാരുണ സംഭവത്തിൽ മിരയാലഗുഡ ടൗണിലെ വീട്ടിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മിരയാലഗുഡ അശോക് നഗർ സ്വദേശിനിയായ രാജ്യ ലക്ഷ്മി (45) ആണ് മരിച്ചത്. ഭർത്താവ് കാന്ത റാവുവിനൊപ്പം അശോക് നഗറിലെ വാടക വീട്ടിലായിരുന്നു രാജ്യ ലക്ഷ്മി താമസിച്ചിരുന്നതെന്ന് ഇൻസ്പെക്ടർ എൻ സുരേഷ് വർമ പറഞ്ഞു. താനും ഭാര്യയും പുറത്തേക്ക് പോകുന്നുവെന്നും സ്ഥലത്ത് കാണില്ലെന്നും വീട്ടുടമയെ ഭർത്താവ് കാന്ത റാവു അറിയിച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്.
advertisement
English Summary: A 21-year-old man committed suicide after stabbing his 19 -year-old friend to death. The accused committed suicide by hanging himself from the ceiling of the house in which the 19-year-old girl lived. The girl lived at Nisarga Layout in Jigani and was identified as D Sinchana. Her father, Doddaiah owned a hardware shop in the Harapanahalli area of Anekal. Sinchana was the only child of her father.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടില്‍കയറി 19കാരിയെ കഴുത്തറു​ത്ത്​ കൊന്നശേഷം​ യുവാവ്​ തൂങ്ങിമരിച്ചു
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement