Saif Ali Khan: നടൻ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ആശുപത്രിയിൽ; മോഷ്ടാക്കൾ വീട്ടിൽ കയറി ആക്രമിച്ചു എന്ന് റിപ്പോർട്ട്

Last Updated:

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്

News18
News18
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ആശുപത്രിയിൽ. മുംബൈയിലെ വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്.ആറ് മുറിവുകളില്‍ രണ്ടെണ്ണം ഗുരുതരമാണ്.താരത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.സംഭവം നടക്കുമ്പോൾ കരീന സഹോദരി കരിഷ്മ കപൂറിനൊപ്പമായിരുന്നു. നടന്റെയൊപ്പം മക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.
Summary: Bollywood actor Saif Ali Khan was stabbed . The actor was stabbed during a robbery attempt at his house in Mumbai. Two of the six wounds are serious. The star underwent surgery at Mumbai's Lilavati Hospital. Thieves broke into Saif Ali Khan's house at around 2:30 am today.  Reports indicate that the thief who broke into the house and fled the scene has fled. The police have intensified the search for the culprit.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Saif Ali Khan: നടൻ സെയ്ഫ് അലി ഖാൻ കുത്തേറ്റ് ആശുപത്രിയിൽ; മോഷ്ടാക്കൾ വീട്ടിൽ കയറി ആക്രമിച്ചു എന്ന് റിപ്പോർട്ട്
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement