ലൈംഗികബന്ധത്തിനിടെ ഇരട്ടക്കൊലപാതകം; പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം; പോൺ താരം കുറ്റക്കാരനെന്ന് കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
കൊലപാതക ദൃശ്യങ്ങൾ പ്രതി ക്യാമറയിൽ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു
ലണ്ടനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പോൺതാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പുരുഷദമ്പതികളായ ആൽബർട്ട് അൽഫോൻസോ (62), പോൾ ലോങ്വർത്ത് (71) എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് പോൺ താരം യോസ്റ്റിൻ ആൻഡ്രെസ് മോസ്ക്വേറ (35) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലെ ഫ്ലാറ്റിൽ കൊല നടന്നത്. ലൈംഗിക ബന്ധത്തിനിടെ അൽഫോൻസോയെ മോസ്ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ലോങ്വർത്തിനെയും കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങൾ പ്രതി ക്യാമറയിൽ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ നഗ്നനായി നൃത്തം ചെയ്യുന്ന വീഡിയോ പ്രതി ചിത്രീകരിച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ്, അൽഫോൻസോയെ കൊന്നതായി മോസ്ക്വേറ സമ്മതിച്ചെങ്കിലും രണ്ടാമത്തെ കൊലപാതകക്കുറ്റം പ്രതി നിഷേധിച്ചു. അൽഫോൻസോണ് സ്വന്തം പങ്കാളിയായ പോളിനെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ക്രൂരമായ കൊലപാതകങ്ങൾക്ക് മോസ്ക്വേറ ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി.
advertisement
ആൽബർട്ട് അൽഫോൻസോ മോസ്ക്വേറയ്ക്ക് താൻ ജോലി ചെയ്തിരുന്ന ജിമ്മിൽ ഗസ്റ്റ് പാസ് നേടാൻ സഹായിച്ചതും അദ്ദേഹത്തെ അവരുടെ സ്റ്റാഫ് ഫുട്‌ബോൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അൽഫോൻസോ തന്റെ പങ്കാളിയായ പോൾ ലോങ്‌വർത്തിനെ കൊലപ്പെടുത്തിയെന്ന മോസ്‌കേരയുടെ വാദവും തള്ളിക്കളഞ്ഞു. അൽഫോൻസോ തന്റെ "ആജീവനാന്ത സുഹൃത്തും പങ്കാളിയും" എന്ന നിലയിൽ പോളിനെ ഉപദ്രവിക്കാൻ ഒരു കാരണവുമില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൊലപാതകങ്ങൾക്ക് ശേഷം, മോസ്ക്വേറ ആൽബർട്ട് അൽഫോൻസോയുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് പണം മോഷ്ടിക്കാൻ ശ്രമിച്ചതായി കോടതിയെ അറിയിച്ചു. കൊളംബിയയിലെ തന്റെ അക്കൗണ്ടിലേക്ക് 4000 പൗണ്ട് ട്രാൻസ്ഫർ ചെയ്യാനും ശ്രമിച്ചു. അതോടൊപ്പം, ഇടപാടുകൾ തടയുന്നതിന് മുമ്പ് മോസ്ക്വേറ കുറഞ്ഞത് 900 പൗണ്ട് പിൻവലിക്കുകയും ചെയ്തു.
advertisement
ആൽബർട്ട് അൽഫോൻസോയുടെയും പോൾ ലോങ്‌വർത്തിന്റെയും മൃതദേഹങ്ങൾ അടങ്ങിയ സ്യൂട്ട്കേസുകൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, ഒരു സൈക്ലിസ്റ്റ് അയാളെ പിടികൂടി. പരിഭ്രാന്തിയിലായ മോസ്ക്വേറ ഓടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയായിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
July 23, 2025 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികബന്ധത്തിനിടെ ഇരട്ടക്കൊലപാതകം; പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം; പോൺ താരം കുറ്റക്കാരനെന്ന് കോടതി