കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട്: പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ നിലയില്‍. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഇന്ന് രാവിലെ രാവിലെ 8.30നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിനു പിന്നാലെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴായിരുന്നു രണ്ട് കുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിച്ചാണ് മരിച്ചത്. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Kozhikode,Kerala
First Published :
March 28, 2024 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍