സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു

Last Updated:

ബന്ധുക്കൾ മുറിക്കുള്ളിൽ പൂട്ടിയിട്ട പങ്കാളിയെ രക്ഷപ്പെടുത്തുന്നതിനായി യുവതി വീടിന്‍റെ മതിൽ ചാടികടന്നാണ് കടന്നാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തിയത്.

സ്വവർ ഗരതി സംബന്ധിച്ച് സുപ്രീം കോടതി വിധിയ്ക്കു ശേഷവും, സമൂഹത്തിൽ ഇപ്പോഴും അതേ കുറിച്ച് തെറ്റായ പ്രവണതകൾ കണ്ടുവരുന്നു. സ്വവർഗാനുരാഗികളായ ദമ്പതികളെ ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ അടുത്ത കാലത്തു കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, സ്വവർഗ ദമ്പതികളെ രണ്ടു മുറികളിലായി ബന്ധുക്കൾ പൂട്ടിയിട്ട സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന് ഇടപെടേണ്ടി വന്നു.
സ്വവർഗാനുരാഗിയായ യുവതികളിൽ ഒരാളുടെ വീട്ടിലാണ് ബന്ധുക്കൾ രണ്ടുപേരെയും രണ്ടു മുറികളിലായി പൂട്ടിയിട്ടത്. ഒടുവിൽ ഒരു മുറിയിൽനിന്ന് രക്ഷപെട്ട യുവതി മതിൽ ചാടി കടന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണ് പങ്കാളിയായ യുവതിയെ മോചിപ്പിക്കാനായത്. ബന്ധുക്കൾ മുറിക്കുള്ളിൽ പൂട്ടിയിട്ട പങ്കാളിയെ രക്ഷപ്പെടുത്തുന്നതിനായി യുവതി വീടിന്‍റെ മതിൽ ചാടികടന്നാണ് കടന്നാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഗേറ്റും പൂട്ടി ബന്ധുക്കൾ പോയതോടെയാണ് യുവതിക്ക് മതിൽ ചാടി കടക്കേണ്ടി വന്നത്.
കഴിഞ്ഞ വർഷം നവംബർ 17 ന് ഒരു ക്ഷേത്രത്തിൽ വച്ച് താനും പങ്കാളിയും വിവാഹിതരായി എന്ന് യുവതി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ചാണ് യുവതി ഇക്കാര്യം പറഞ്ഞത്. പരസ്പരം വിവാഹം കഴിച്ചിട്ടും തന്നെയും പങ്കാളിയെയും കുടുംബാംഗങ്ങൾ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും യുവതി അവകാശപ്പെട്ടു.
advertisement
യുവതിയുടെ അഭ്യർഥനപ്രകാരം പങ്കാളിയെ ബന്ദിയാക്കിയ വീട്ടിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസ് സ്ഥത്തെത്തി. തുടർന്ന് ഗേറ്റിന്‍റെ പൂട്ടും മുറിയുടെ വാതിലും തകർത്താണ് പൊലീസ് ബന്ദിയാക്കിയ യുവതിയെ രക്ഷപെടുത്തിയത്. അതിനുശേഷം ഇരു യുവതികളെയും താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
രണ്ട് യുവതികളുടെയും കുടുംബങ്ങളും തങ്ങളുടെ ബന്ധത്തിന് എതിരാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഐ പി സിംഗ് ന്യൂസ് പോർട്ടലിനോട് പറഞ്ഞു. ഒരു സ്ത്രീയുടെ വസതിയിൽ ഇരുവരെയും ബന്ദികളാക്കുകയായിരുന്നു. ഒടുവിൽ ഇരു യുവതികളുടെയും ബന്ധുക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി, കൌൺസിലിങ്ങിന് വിധേയമാക്കിയതായും ഐ. പി സിങ് പറഞ്ഞു.
advertisement
രാജ്യത്ത് സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് ഇപ്പോൾ നിയമപ്രകാരം സംരക്ഷണം നൽകുന്നുണ്ടെന്നും കുടുംബങ്ങളെ അറിയിച്ചു. അതിനാൽ, അവരെ ആക്രമിക്കുകയോ, പൂട്ടിയിടുകയോ ചെയ്യുന്ന സംഭവം ആവർത്തിച്ചാൽ, ഉചിതമായ നടപടി എടുക്കുകയും ചെയ്യുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. തങ്ങൾ ഇരുവർക്കും ജോലിയുണ്ടെന്നും, ഒരുമിച്ച് ജീവിക്കാൻ ആരുടെയും സഹായം ആവശ്യമില്ലെന്നും സ്വവർഗാനുരാഗികളായ യുവതികൾ വാദിച്ചു. ഇരുവരും പരസ്പരം സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ ബന്ധത്തെ ചൊല്ലി ആളുകളിൽ നിന്ന് ഒരു ഇടപെടലും ആഗ്രഹിക്കുന്നില്ലെന്നും അവർ ഊന്നിപ്പറഞ്ഞു. തുടർന്ന് ഇരുവരെയും ഒരുമിച്ച് താമസിക്കാനാൻ അനുവദിക്കാമെന്ന നിലപാട് ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement