സഹോദരീഭര്‍ത്താവിന്റെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നഴ്‌സ് ലൈംഗീക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്
- Published by:Sarath Mohanan
- news18-malayalam
Last Updated:
സഹോദരീ ഭര്‍ത്താവ് രതീഷ് മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ആലപ്പുഴ ചേര്‍ത്തലയില്‍ നഴ്‌സ് കൊല ചെയ്യപ്പെട്ടത് ലൈംഗിക പീഡനത്തിനു ഇരയായ ശേഷമെന്ന് പൊലീസ്. സഹോദരീ ഭര്‍ത്താവ് രതീഷ് മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്‌സിനെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ കൊല്ലപ്പെടുന്ന ദിവസം രാത്രി 9 മണിയോട് കൂടി യുവതിയെ ചേര്‍ത്തല തങ്കി ജംഗ്ഷനില്‍ നിന്നും രതീഷ് ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആണ്‍ സുഹൃത്തിനെ പറ്റി ചോദിക്കുകയും മര്‍ദിക്കുകയും ചെയ്തു. തല ജനലില്‍ ഇടിപ്പിച്ചും മര്‍ദ്ദനം തുടര്‍ന്നു ഇടിയുടെ ആഘാതത്തില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടെ ജോലി ചെയുന്ന സുഹൃത്തിനെ യുവതി വിവാഹം ചെയ്യുമോ എന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
advertisement
വണ്ടാനം മെഡിക്കല്‍ കോളേജിലെ താത്കാലിക നേഴ്‌സായ യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ ബന്ധുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു. ജോലിക്ക് ശേഷം രാത്രി വൈകിയും വീട്ടിലെത്താതായതോടെ പതിവായി വീട്ടിലെത്തിക്കാറുള്ള സഹോദരി ഭര്‍ത്താവ് രതീഷിനെ വീട്ടുകാര്‍ വിളിച്ചെങ്കിലും ലഭ്യമല്ലാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രതീഷിനെ ചേര്‍ത്തലയില്‍ തന്നെയുള്ള ബന്ധുവീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് രതീഷ് പൊലീസിനോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ജോലി കഴിഞ്ഞ് രതീഷും ഭാര്യാ സഹോദരിയും വീട്ടിലേക്ക് എത്തി, തര്‍ക്കത്തിനിടെ യുവതി ഓടി പോകാന്‍ ശ്രമിച്ചു . പിന്നീട് മര്‍ദ്ദനത്തില്‍ ബോധരഹിതയായി വീണ ഭാര്യാ സഹോദരിയെ വലിച്ചിഴച്ച് മുറിക്കുള്ളില്‍ കൊണ്ടുവരികയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ലൈംഗീക അതിക്രമം നടന്നതായി കണ്ടെത്തിയത്. അബദ്ധം പറ്റിയതാണെന്നും മരിച്ചതെങ്ങനെയെന്ന് അറിയില്ലെന്നുമായിരുന്നു ആദ്യം രതീഷ് വ്യക്തമാക്കിയിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
advertisement
ഭാര്യാ സഹോദരിയെ അന്വേഷിച്ചു രതീഷിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയില്‍ സംശയം തോന്നിയതിനാലാണ് ബന്ധുക്കള്‍ രതീഷിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. സെക്കന്‍ഡ് ഷിഫ്റ്റ് കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ നിന്ന് മടങ്ങിയ ഇവരെ 9 മണിയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ബസിലാണെന്നും ചേര്‍ത്തല എത്താറായെന്നുമാണ് അറിയിച്ചത്. പക്ഷെ അര മണിക്കൂര്‍ കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണെടുത്തില്ല.
തുടര്‍ന്ന് വീട്ടുകാര്‍ രതീഷിന്റെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് യുവതി വൈകി എത്തുമ്പോള്‍ തങ്കിക്കവലയില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലെത്തിക്കാറുള്ളത് രതീഷ് ആണ്. ശനിയാഴ്ച ലോക് ഡൗണ്‍ കാരണം യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് വരുന്നില്ലെന്നും കൂട്ടുകാരിയുടെ അടുത്തേക്ക് പോയെന്നും രതീഷ് പറഞ്ഞു. കൂട്ടുകാരിയെ വിളിച്ചപ്പോള്‍ യുവതി അവിടെയില്ലെന്ന് അറിഞ്ഞു. വീണ്ടും രതീഷിനെ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും അവിടെ ആരുമുള്ളതായി തോന്നിയില്ല. രതീഷിന്റെ സ്‌കൂകൂട്ടറും അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
advertisement
വീട്ടില്‍ എത്തിക്കുന്നതിന് മുമ്പ് രതീഷ് തന്റെ രണ്ട് കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബ വീട്ടില്‍ ആക്കിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സഹോദരിയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. സംഭവ ദിവസം അവർക്ക് രാത്രി ഡ്യൂട്ടി ആയിരുന്നു. രാത്രി 9.30 ന് ശേഷം രതീഷിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു. 10.30 ന് വീണ്ടും ഫോണ്‍ ഓണ്‍ ചെയ്ത് 12 സെക്കന്‍ഡോളം ആരോടോ സംസാരിച്ച ശേഷം ഫോണ്‍ വീണ്ടും ഓഫായി. വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് രതീഷ് ചേര്‍ത്തലയില്‍ തന്നെയുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ സുഹൃത്തിന് സംശയം തോന്നിയതിനാല്‍ അവിടെ നിന്നും പോയതായും പൊലിസിന് വിവരം ലഭിച്ചിരുന്നു. പട്ടണക്കാട് സി ഐ ആര്‍ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്.
Location :
First Published :
July 26, 2021 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരീഭര്‍ത്താവിന്റെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നഴ്‌സ് ലൈംഗീക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്