advertisement

തിരുവനന്തപുരം ആനകേന്ദ്രത്തിൽ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ വെള്ളത്തിലേക്കെറിഞ്ഞ് ചവിട്ടിക്കൊന്നു

Last Updated:

പരിപാലന കേന്ദ്രത്തിലെ 'മനു' എന്ന ആനയാണ് വിഷ്ണുവിനെ ആക്രമിച്ചത്

News18
News18
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന കുളിപ്പിക്കുന്നതിനിടെ വെള്ളത്തിലേക്കെറിഞ്ഞ് ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാനായ വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പരിപാലന കേന്ദ്രത്തിലെ 'മനു' എന്ന ആനയാണ് വിഷ്ണുവിനെ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ആന ചവിട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മറ്റ് പാപ്പാന്മാർ ഉടൻ തന്നെ ഇടപെട്ട് ആനയെ പിന്തിരിപ്പിച്ചെങ്കിലും വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആനയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ആനകേന്ദ്രത്തിൽ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ വെള്ളത്തിലേക്കെറിഞ്ഞ് ചവിട്ടിക്കൊന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement